Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ നിന്നും മൈനുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവം; പട്ടാളക്യാമ്പുമായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിക്കാത്തതിനാൽ അന്വേഷണം മരവിച്ചു: മാരകായുധങ്ങൾ കണ്ടെത്തിയ കേസിൽ തുമ്പുണ്ടാക്കാനാവാതെ പൊലീസ് വലയുന്നു

കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ നിന്നും മൈനുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവം; പട്ടാളക്യാമ്പുമായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിക്കാത്തതിനാൽ അന്വേഷണം മരവിച്ചു: മാരകായുധങ്ങൾ കണ്ടെത്തിയ കേസിൽ തുമ്പുണ്ടാക്കാനാവാതെ പൊലീസ് വലയുന്നു

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽനിന്ന് മൈനുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവം നടന്ന് ഒന്നരമാസം പിന്നിടുമ്പോഴും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. ഈ മൈനുകളും വെടിയുണ്ടകളും പട്ടാളക്കാരുടെതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പട്ടാളക്യാമ്പുകളുമായി കത്തിടപാടുകൾ നടത്തിയിട്ടും മറുപടി ലഭിക്കാത്തതാണ് പൊലീസിനെ വലയ്ക്കുന്നത്. ഇതോടെ അന്വേഷണം ഏതാണ്ട് പരവിച്ച നിലയിലയി.

പട്ടാളത്തിന്റേതായിരുന്നു ഈ മൈനുകൾ. ചന്ദ്രാപ്പൂരിലുള്ള പട്ടാളത്തിന്റെ ബോംബ് നിർമ്മാണശാലയിൽ നിർമ്മിച്ച് പുൽഗാവിലെയും പൂണെയ്ക്കടുത്ത ദഹുറോഡിലെയും ആയുധപ്പുരയിലേക്ക് കൈമാറിയതാണ് മൈനുകളെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് ഛണ്ഡീഗഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പട്ടാള ക്യാമ്പുകളിലേക്ക് ആയുധങ്ങൾ വിതരണംചെയ്തതായി വിവരം ലഭിച്ചിരുന്നു.

ആയുധങ്ങളെത്തിയ പട്ടാളക്യാമ്പുകളിലേക്കാണ് അന്വേഷസംഘം ഇപ്പോൾ കത്തയച്ചിട്ടുള്ളത്. ആയുധങ്ങൾ നഷ്ടപ്പെട്ടതോ മറ്റോ ആയ സംഭവങ്ങളുണ്ടായിട്ടുണ്ടോ എന്നറിയാനാണ് കത്തിടപാടുകൾ നടത്തിയിട്ടുള്ളത്. എന്നാൽ ഇവിടെ നിന്നും ഇതുവരെ മറുപടി ഒന്നും ലഭിക്കാത്തതാണ് പൊലീസിനെ വലച്ചിരിക്കുന്നത്.

മലപ്പുറം ഡി.സി.ആർ.ബി. ഡിവൈ.എസ്‌പി. ജയ്സൺ കെ. എബ്രഹാം, തിരൂർ ഡിവൈ.എസ്‌പി. ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം . ഇരുവരും സ്ഥലംമാറിപ്പോയതോടെ അന്വേഷണത്തിൽ മെല്ലെപ്പോക്കുണ്ടായി. തിരൂർ ഡിവൈ.എസ്‌പി. ബിജു ഭാസ്‌കറിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം .

ജനുവരി നാലിനാണ് ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിനടിയിൽനിന്ന് അഞ്ച് കുഴിബോബുകൾ കണ്ടെടുത്തത്. ഒരാഴ്ചയ്ക്കുശേഷം ഇതേസ്ഥലത്തുനിന്ന് എസ്.എൽ. തോക്കുകളിലെ 7.62എം.എമ്മിന്റെ 545 ഉപയോഗയോഗ്യമായ വെടിയുണ്ടകളും കണ്ടെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP