Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലജ്ജിക്കുക പ്രിയനാടേ! പെരുമാറ്റത്തിൽ സംശയം തോന്നിയെന്നു പറഞ്ഞു നാട്ടുകാർ പിടിച്ചു പൊരിവെയിലത്തു കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി കോട്ടയത്തു മരിച്ചു; അസം സ്വദേശി ദാരുണമായി മരിച്ചതു പെരുവെയിലേറ്റു ദാഹിച്ചു തളർന്നുവീണ്

ലജ്ജിക്കുക പ്രിയനാടേ! പെരുമാറ്റത്തിൽ സംശയം തോന്നിയെന്നു പറഞ്ഞു നാട്ടുകാർ പിടിച്ചു പൊരിവെയിലത്തു കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി കോട്ടയത്തു മരിച്ചു; അസം സ്വദേശി ദാരുണമായി മരിച്ചതു പെരുവെയിലേറ്റു ദാഹിച്ചു തളർന്നുവീണ്

കോട്ടയം: പെരുമാറ്റത്തിൽ സംശയം തോന്നിയെന്നു പറഞ്ഞു നാട്ടുകാർ പൊരിവെയിലത്തു കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി കൈലാസ് ജ്യോതി ബെഹ്‌റയാണു മരിച്ചത്.

ചിങ്ങവനത്താണു സംഭവം. പൊലീസ് സ്ഥലത്തെത്തുമ്പോൾ വായിൽനിന്നു നുരയും പതയും വന്ന നിലയിലായിരുന്നു കൈലാസ് ജ്യോതിയെ കണ്ടെത്തിയത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മരണകാരണം വ്യക്തമല്ലെന്നാണു പൊലീസ് പറയുന്നത്.

പൊരുവെയിലത്ത് ഒരുമണിക്കൂറോളമാണ് ഇയാളെ കെട്ടിയിട്ടിരുന്നത്. പെരുമാറ്റത്തിൽ സംശയം ആരോപിച്ചാണ് നാട്ടുകാർ ഇയാളെ പിടിച്ച് കെട്ടിയിട്ടത്. വെയിലത്ത് ഒരു മണിക്കൂറോളം കഴിഞ്ഞ തൊഴിലാളി അവശനിലയിലായപ്പോഴാണു പൊലീസ് എത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

അന്വേഷണം നടന്നു വരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുകയുള്ളുവെന്നുമാണു പൊലീസ് പറയുന്നത്. കൊല്ലപ്പെട്ടയാൾ പലവീടുകളിലും ഒളിഞ്ഞു നോക്കിയതിനാണ് നാട്ടുകാർ പിടികൂടിയതെന്നാണ് അറിയാൻ കഴിഞ്ഞതെന്നും പൊലീസ് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP