Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാവർഷത്തെയും പോലെ പമ്പ ഗണപതികോവിലിൽ ദർശനം നടത്താനെത്തി; ശബരിമല കർമസമിതിയുടെ പ്രതിഷേധം ഭയന്ന് ആന്ധ്രാസംഘത്തിലെ യുവതികൾ എലിക്കുളത്ത് യാത്ര അവസാനിപ്പിച്ചു

എല്ലാവർഷത്തെയും പോലെ പമ്പ ഗണപതികോവിലിൽ ദർശനം നടത്താനെത്തി; ശബരിമല കർമസമിതിയുടെ പ്രതിഷേധം ഭയന്ന് ആന്ധ്രാസംഘത്തിലെ യുവതികൾ എലിക്കുളത്ത് യാത്ര അവസാനിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

എലിക്കുളം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നത് അറിയാതെ എത്തുന്ന ഇതരസംസ്ഥാനക്കാർ ഏറെയാണ്. ഇന്നലെ, ആന്ധ്രാപ്രദേശിൽ നിന്നുള്ള ശബരിമല തീർത്ഥാടക സംഘത്തിലെ യുവതികൾ എലിക്കുളം മഞ്ചക്കുഴിയിൽ യാത്ര അവസാനിപ്പിച്ചു. പുരുഷന്മാരും കുട്ടികളും യാത്ര തുടർന്നു.

പൊൻകുന്നം പാലാ റോഡിലെ മഞ്ചക്കുഴിയിലെ കടയിൽ കയറിയപ്പോൾ പ്രദേശവാസികൾ തീർത്ഥാടകരെ വിവരം അറിയിക്കുകയായിരുന്നു. എല്ലാവർഷത്തേയും പോലെ സ്ത്രീകൾ പമ്പ ഗണപതികോവിലിൽ ദർശനം നടത്താനാണ് എത്തിയതെന്നു സംഘം വിശദീകരിച്ചു. വിവരമറിഞ്ഞു കർമസമിതി പ്രവർത്തകരും സ്ഥലത്തെത്തി. പ്രതിഷേധ സാധ്യതയുണ്ടാവുമെന്നു കണ്ട് സ്ത്രീകളുടെ യാത്ര ഒഴിവാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP