Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതി ഉൾപ്പെടെ നാലു പേർ പിടിയിലായത് മോഹവിലയുള്ള നക്ഷത്ര ആമയുമായി; ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് പിടികൂടിയ പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തത് 15 ലക്ഷം വില വരുന്ന ആമ; പരിശോധന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്

യുവതി ഉൾപ്പെടെ നാലു പേർ പിടിയിലായത് മോഹവിലയുള്ള നക്ഷത്ര ആമയുമായി; ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് പിടികൂടിയ പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തത് 15 ലക്ഷം വില വരുന്ന ആമ; പരിശോധന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

പയ്യന്നൂർ: രാമന്തളി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്ര പരിസരത്ത്് നിന്നും നക്ഷത്ര ആമയുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ. വിദേശ വിപണയിൽ 15 ലക്ഷം രൂപയെങ്കിലും വില വരുന്ന 15 നക്ഷത്രങ്ങളുള്ള ആമയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. എസ്‌ഐ ശ്രീജിത്തുകൊടേരിയും സംഘവുമാണ് ഇവരെ പിടികൂടിയത്. ഗുജറാത്ത് അംഗലേശ്വറിൽ താമസിക്കുന്നതും ആലപ്പുഴ സ്വദേശിയുമായ ബെക്‌സി ബിനോയ്, രാമന്തളി കണ്ണങ്ങാട്ടിന് സമീപം പോത്തണ്ടി ഹൗസിൽ മുഹമ്മദ് മുജീബ്, പുതിയങ്ങാടി ബീച്ച് റോഡിൽ വലിയ വളപ്പിൽ ഹൗസിൽ വി.വി. സാദിഖ്, പുതിയങ്ങാടി ഇരുമ്പൻ ഹൗസിൽ ഇ. ഷിബുലി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്ര പരിസരത്തുള്ള ആൾത്താമസമില്ലാത്ത വീട്ടിലുണ്ടായിരുന്ന ഇവരുടെ ബാഗിൽ നിന്നും നക്ഷത്ര ആമയെ കണ്ടെത്തിയത്. പിടിയിലായ വീട്ടിൽ പ്രതികൾ എങ്ങനെയെത്തി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ സംഘത്തിനു കഴിഞ്ഞില്ല. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. കേസ് വനം വകുപ്പിനു കൈമാറി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP