Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിവസങ്ങളായി തിരുവനന്തപുരം നഗരത്തിലെ ബസുകളിൽ മോഷണം നടത്തിക്കൊണ്ടിരുന്ന തമിഴ്‌നാട് സ്വദേശിനി പിടിയിൽ; യാത്രക്കാരുടെ പണം കവരുന്നത് കൃത്രിമമായി തിരക്ക് സൃഷ്ടിച്ച്

ദിവസങ്ങളായി തിരുവനന്തപുരം നഗരത്തിലെ ബസുകളിൽ മോഷണം നടത്തിക്കൊണ്ടിരുന്ന തമിഴ്‌നാട് സ്വദേശിനി പിടിയിൽ; യാത്രക്കാരുടെ പണം കവരുന്നത് കൃത്രിമമായി തിരക്ക് സൃഷ്ടിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം നഗരത്തിൽ ബസിൽ മോഷണം നടത്തിക്കൊണ്ടിരുന്ന തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ. ബസിൽ നിന്നും യാത്രക്കാരിയുടെ പണം കവർന്ന മാരി എന്ന ഭവാനിയെയാണ് പിടികൂടിയത്. തുടർന്ന് മഫ്തിയിൽ വനിതാ പൊലീസിനെ സിറ്റി പൊലീസ് നിയോഗിച്ചിരുന്നു. ബസിൽ കൃത്രിമമായി തിരക്ക് സൃഷ്ടിച്ച് പഴ്‌സും പണവും മോഷ്ടിക്കുന്ന സംഘത്തിന്റെ ഭാഗമായിരുന്നു പിടിയിലായ ഭവാനി. മഫ്തിയിലെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മോഷണശ്രമത്തിനെ മാരി കുടുങ്ങിയത്. ഇവർ മുമ്പും നിരവധി മോഷണങ്ങൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP