Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവിന്റെ തൂങ്ങി മരണത്തെക്കുറിച്ച് സഹോദരിയുമായി തർക്കിച്ചു; സഹോദരിയും മുറിയടച്ച് തൂങ്ങി മരിച്ചു; കൂത്തുപറമ്പിൽ നിന്നും ഒരു ദാരുണ ജീവിത ദുരന്തം

ഭർത്താവിന്റെ തൂങ്ങി മരണത്തെക്കുറിച്ച് സഹോദരിയുമായി തർക്കിച്ചു; സഹോദരിയും മുറിയടച്ച് തൂങ്ങി മരിച്ചു; കൂത്തുപറമ്പിൽ നിന്നും ഒരു ദാരുണ ജീവിത ദുരന്തം

മറുനാടൻ ഡെസ്‌ക്‌

മാനന്തവാടി : ഭർത്താവ് തൂങ്ങി മരിച്ചത് സംബന്ധിച്ച് സഹോദരിമാർ തമ്മിൽ തർക്കം. ഒടുവിൽ സമ്മർദ്ദം താങ്ങാൻ കഴിയാതെ ഇളയ സഹോദരിയും തൂങ്ങി മരിച്ചു. കേൾക്കുന്നവരെ ഞെട്ടിക്കുന്ന വാർത്തയാണ് മാനന്തവാടിയിൽ നിന്നും പുറത്ത് വരുന്നത്. വെള്ളിയാഴ്‌ച്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. ക്ലബ് കുന്നിലെ വാടക ക്വാർട്ടേഴ്‌സിലാണ് യുവതി തൂങ്ങി മരിച്ചത്.

കൂത്തുപറമ്പ് സ്വദേശിനി ഇഞ്ചിക്കാലായിൽ ആരാധനയെ(35) ആണു വെള്ളിയാഴ്ച രാത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ക്ലബ്കുന്നിൽ തന്നെ തൂങ്ങി മരിച്ച മനോജിന്റെ ഭാര്യാ സഹോദരിയാണ് മരിച്ച യുവതി. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി വെള്ളിയാഴ്ച രാത്രി സഹോദരിയുമായി വഴക്കുണ്ടാക്കിയ ശേഷം മുറിയിൽ കയറി വാതിലടച്ച് തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP