Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായത്തിൽ ഇളയ കാമുകനൊപ്പം പോയത് ബന്ധു വീട്ടിലേക്ക്; പെൺകുട്ടിയെ കാണാനില്ലെന്നാരോപിച്ച് അമ്മ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ഇരുവരേയും വിളിപ്പിച്ചത് പൊലീസ്; അമ്മയുടെ കൂടെ പോകാൻ തയ്യാറല്ല എന്ന് പറഞ്ഞതോടെ പ്രായം ആകുമ്പോൾ ഇവരുടെയും വിവാഹം നടത്തി കൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വനിതാ ഷെൽട്ടർ ഹോമിലേക്കു മാറ്റി

പ്രായത്തിൽ ഇളയ കാമുകനൊപ്പം പോയത് ബന്ധു വീട്ടിലേക്ക്; പെൺകുട്ടിയെ കാണാനില്ലെന്നാരോപിച്ച് അമ്മ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ഇരുവരേയും വിളിപ്പിച്ചത് പൊലീസ്; അമ്മയുടെ കൂടെ പോകാൻ തയ്യാറല്ല എന്ന് പറഞ്ഞതോടെ പ്രായം ആകുമ്പോൾ ഇവരുടെയും വിവാഹം നടത്തി കൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വനിതാ ഷെൽട്ടർ ഹോമിലേക്കു മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

രാജകുമാരി: പ്രായത്തിൽ ഇളയ യുവാവിനൊപ്പം പോയ യുവതിയെ പൊലീസ് കണ്ടെത്തി വനിതാ ഷെൽട്ടർ ഹോമിലേക്കു മാറ്റി. ശാന്തൻപാറയിലാണ് സംഭവം നടന്നത്. ദിവസങ്ങൾക്ക് മുൻപ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി 19 വയസ്സുകാരനായ കാമുകനൊപ്പം തൊടുപുഴയിലേക്ക് പോയി. ഇതിനെ തുടർന്ന പെൺകുട്ടിയെ കാണാനില്ലെന്നാരോപിച്ച് അമ്മ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. തുടർന്ന് തൊടുപുഴയിൽ ഉള്ള കാമുകന്റെ ബന്ധു വീട്ടിൽ ഇരുവരുമുണ്ടെന്നറിഞ്ഞ പൊലീസ് ഇരുവരെയും ബന്ധുക്കൾക്കൊപ്പം സ്റ്റേഷനിൽ വിളിച്ചു വരുത്തി. അമ്മയുടെ കൂടെ പോകാൻ തയാറല്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞതോടെ വിവാഹ പ്രായം ആകുമ്പോൾ ഇവരുടെയും വിവാഹം നടത്തി കൊടുക്കാമെന്ന് ബന്ധുക്കൾ തമ്മിൽ ധാരണയായി.

യുവാവിനെ താക്കീതു നൽകി ബന്ധുക്കൾക്കൊപ്പം അയക്കുകയും ചെയ്തു. മാതാവിന്റെ പരാതിയിൽ കേസ് എടുത്തതിനാൽ യുവതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി. വീട്ടുകാർക്ക് ഒപ്പം പോകാൻ കഴിയില്ലെന്ന് മൊഴി നൽകിയതിനാൽ യുവതിയെ വനിതാ ഷെൽട്ടർ ഹോമിലേക്കു മാറ്റാൻ കോടതി ഉത്തരവിട്ടുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP