Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശരീരത്ത് വൃണങ്ങളുമായി സ്ത്രീ നേത്രാവതി എക്സ്‌പ്രസിൽ അവശ നിലയിൽ; മണിക്കൂറുകളോളം കിടന്നത് അംഗ പരിമിതർക്കായുള്ള കോച്ചിൽ; അഴിയൂർ വില്ലേജ് ഓഫീസറുടെ സമയോചിതമായ ഇടപെടൽ രക്ഷയായി; കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ത്രീയെ പ്രവേശിപ്പിച്ച് അധികൃതർ

ശരീരത്ത് വൃണങ്ങളുമായി സ്ത്രീ നേത്രാവതി എക്സ്‌പ്രസിൽ അവശ നിലയിൽ; മണിക്കൂറുകളോളം കിടന്നത് അംഗ പരിമിതർക്കായുള്ള കോച്ചിൽ; അഴിയൂർ വില്ലേജ് ഓഫീസറുടെ സമയോചിതമായ ഇടപെടൽ രക്ഷയായി; കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ത്രീയെ പ്രവേശിപ്പിച്ച് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: ശരീരത്ത് വൃണങ്ങളുമായി ട്രെയിനിൽ സ്ത്രീയെ കണ്ടെത്തി. നേത്രാവതി എക്പ്രസിലെ അംഗപരിമിതർക്കുള്ള കോച്ചിലാണ് അവശനിലയിൽ സ്ത്രീയെ കണ്ടെത്തിയത്. ഇവരെ അധികൃതർ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്സ്പ്രസിലെ അംഗപരിമിതർക്കുള്ള കോച്ചിലായിരുന്നു സംഭവം. അതേസമയം, മണിക്കൂറുകൾ അവശനിലയിൽ കിടന്ന സ്ത്രീയെ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപവും ഉണ്ടായി.

സ്ത്രീയുടെ അവസ്ഥ ശ്രദ്ധയിൽപെട്ട അഴിയൂർ വില്ലേജ് ഓഫീസ് ജീവനക്കാരൻ അബ്ദുൾ കരീം എന്നയാളുടെ  സമയോജിതമായ ഇടപെടലാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് കാരണമായത്. സ്ത്രീയുടെ വിവരം ട്രെയിൻ ടൈ അലർട്ട് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അവതരിപ്പിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് അഡ്‌മിൻ അടക്കമുള്ളവർ വിഷയത്തിൽ ഇടപെടുകയും റെയിൽവേ പൊലീസിനെയും ആരോഗ്യവകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് സ്ത്രീയെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

എന്നാൽ, ട്രെയിനിലെ അംഗപരിമിതർക്കായുള്ള കോച്ച് ഒറ്റപ്പെടുന്നതായുള്ള പരാതിയും ഉയർന്നു വരുന്നുണ്ട്. ഇത്തരം കോച്ചിലുള്ളവരുടെ ടിക്കറ്റ് പരിശോധിക്കുകയും മറ്റും ചെയ്യേണ്ടത് ഗാർഡിന്റെ ചുമതല. എന്നാൽ അംഗപരിമിതർക്കുള്ള കോച്ചുകളിൽ ഭൂരിഭാഗവും ഗാർഡ് വാനിന്റെ അടുത്താണുണ്ടാവുക. ഇവിടെ സാധാരണയാത്രക്കാർ കയറുന്നതും ആരും ശ്രദ്ധിക്കാറില്ലെന്നും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP