Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരിച്ചെന്ന് കരുതി ഫ്രീസറിലേക്ക് മാറ്റി; കാണാനെത്തിയ ആൾ ശരീരം അനങ്ങുന്നത് കണ്ടെത്തി; മുനിസ്വാമിയുടെ ഭാര്യ രത്‌നത്തിന് പുതുജീവൻ

മരിച്ചെന്ന് കരുതി ഫ്രീസറിലേക്ക് മാറ്റി; കാണാനെത്തിയ ആൾ ശരീരം അനങ്ങുന്നത് കണ്ടെത്തി; മുനിസ്വാമിയുടെ ഭാര്യ രത്‌നത്തിന് പുതുജീവൻ

മറുനാടൻ ബ്യൂറോ

ഇടുക്കി: ഇടുക്കി വണ്ടന്മേട്ടിൽ മരിച്ചുവെന്നു കരുതി ബന്ധുക്കൾ ഫ്രീസറിലേക്ക് മാറ്റിയ സ്ത്രീ ശ്വസിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വണ്ടന്മേട് പുതുവൽ രത്തിന വിലാസം മുനി സ്വാമിയുടെ ഭാര്യ രത്‌നം (51) നെയാണ് മരിച്ചെന്നു കരുതി ബന്ധുക്കൾ ഫ്രീസറിലേക്ക് മാറ്റിയത്. 

രണ്ടു മാസത്തോളമായി മഞ്ഞപ്പിത്തം ബാധിച്ച് ഇവർ മധുര മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കരളും വൃക്കയുമെല്ലാം തകരാറിലായതിനാൽ രക്ഷപെടാനിടയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം ഡിസ്ചാർജ്ജു ചെയ്തു. ആറുമണിക്കൂറിൽ കൂടുതൽ ജിവച്ചിരിക്കില്ലെന്ന് അറിയച്ചതിനെ തുടർന്ന് ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസിൽ വണ്ടന്മേട്ടിലേക്ക് കൊണ്ടു വന്നു.

വീട്ടിലെത്തിച്ച ശേഷം ഫ്രീസറിലേക്ക് മാറ്റി. കാണാനെത്തിയ ആളുകളിലൊരാൾ ശരീരം അനങ്ങുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. പൊലീസിടപെട്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായതിനാൽ പിന്നീട് ഐസിയുവിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP