Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു; ആത്മഹത്യ ചെയ്തത് മൂന്ന് കുട്ടികളുടെ മാതാവ്; മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ

ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു; ആത്മഹത്യ ചെയ്തത് മൂന്ന് കുട്ടികളുടെ മാതാവ്; മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ

ജംഷാദ് മലപ്പുറം

മലപ്പുറം: ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ആശുപത്രി കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും ചാടി മരിച്ചു. കച്ചേരിപ്പടി കുണ്ടൂർ ചോലക്ക് സമീപം മാടക്കായി സന്തോഷിന്റെ ഭാര്യ രമ്യ (31) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ ഉച്ചക്കു ശേഷം മൂന്നരയോടെയാണ് മൂന്നാം നിലയിൽ നിന്നും ചാടിയത്.

തൽക്ഷണം മരണപ്പെടുകയായിരുന്നു.കഴിഞ്ഞ ഒരു വർഷത്തോളമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മക്കൾ: സ്വാതി ,അശ്വിൻ, ശിഖ. അച്ഛൻ: പാങ്ങ് ചെങ്ങാണ കുഞ്ഞൻ, അമ്മ: ലീല,സഹോദരങ്ങൾ: സൗമ്യ, രമേഷ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP