Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

14 വയസ് മുതൽ 11 വർഷം തുടർച്ചയായി പീഡിപ്പിച്ചു ! കുട്ടിക്കാലം മുതലുള്ള പീഡന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്ന് 25കാരിയുടെ പരാതി; സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്ത് പൊലീസ് ; പീഡനത്തിന് പിന്നിൽ വലിയപറമ്പ് മാവിലാക്കടപ്പുറം സ്വദേശികൾ

14 വയസ് മുതൽ 11 വർഷം തുടർച്ചയായി പീഡിപ്പിച്ചു ! കുട്ടിക്കാലം മുതലുള്ള പീഡന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്ന് 25കാരിയുടെ പരാതി; സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്ത് പൊലീസ് ; പീഡനത്തിന് പിന്നിൽ വലിയപറമ്പ് മാവിലാക്കടപ്പുറം സ്വദേശികൾ

മറുനാടൻ ഡെസ്‌ക്‌

ചെറുവത്തൂർ: പീഡനത്തിന്റെ ഞെട്ടിക്കുന്ന കഥകൾ നാം ദിനംപ്രതി കേട്ട് വരികയാണ്. അതിനിടയിലാണ് കഴിഞ്ഞ 11 വർഷമായി താൻ പീഡനത്തിന് ഇരയാകുകയായിരുന്നുവെന്ന് 25കാരിയായ യുവതി വെളിപ്പെടുത്തിയത്. തന്നെ കുട്ടിക്കാലം മുതൽ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ വർഷങ്ങൾക്ക് ശേഷം സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

സംഭവത്തിൽ മൂന്നു പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.വലിയപറമ്പ് മാവിലാക്കടപ്പുറം സ്വദേശികളായ ഫൈസൽ, നാസർ, മുജീബ് എന്നിവർക്കെതിരെയാണു കേസ്. ഇപ്പോൾ 25 വയസ്സുള്ള യുവതിയാണു പരാതിക്കാരി. 14 വയസ്സുള്ളപ്പോൾ മുതൽ ചെറുവത്തൂരിലെ വിവിധ ക്വാർട്ടേഴ്‌സുകളിൽ യുവതിയെ ഫൈസൽ പീഡിപ്പിച്ചെന്നു പൊലീസ് പറഞ്ഞു.

2015ൽ കാഞ്ഞങ്ങാട്ടെ ഹോട്ടൽ മുറിയിൽ വച്ചു നാസറും പീഡിപ്പിച്ചു. തുടർന്നു ദൃശ്യം സുഹൃത്ത് മുജീബിന് അയച്ചു കൊടുത്തെന്നും പൊലീസ് പറഞ്ഞു. ഇതു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് യുവതി കാസർകോട് വനിതാ സെല്ലിൽ പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP