Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

ചോരയിൽ കുളിച്ചു കിടക്കുന്ന ജീവനുകളെ വിട്ടിട്ടു പോകാൻ ആ അമ്മ മനസിന് കഴിഞ്ഞില്ല; പന്തളം- മാവേലിക്കര റോഡിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ടവരെ രക്ഷിച്ചത് ഗീതയുടെ സമയോചിതമായ ഇടപെടൽ; ചുറ്റും കൂടിയവർ വെറും കാഴ്‌ച്ചക്കാരായി നിന്നപ്പോൾ യുവാക്കളെ സ്വന്തം കാറിൽ ആശുപത്രിയിലെത്തിച്ച് ഇടപ്പോൺ സ്വദേശിനി

ചോരയിൽ കുളിച്ചു കിടക്കുന്ന ജീവനുകളെ വിട്ടിട്ടു പോകാൻ ആ അമ്മ മനസിന് കഴിഞ്ഞില്ല; പന്തളം- മാവേലിക്കര റോഡിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ടവരെ രക്ഷിച്ചത് ഗീതയുടെ സമയോചിതമായ ഇടപെടൽ; ചുറ്റും കൂടിയവർ വെറും കാഴ്‌ച്ചക്കാരായി നിന്നപ്പോൾ യുവാക്കളെ സ്വന്തം കാറിൽ ആശുപത്രിയിലെത്തിച്ച് ഇടപ്പോൺ സ്വദേശിനി

മറുനാടൻ ഡെസ്‌ക്‌

ചാരുംമൂട് (ആലപ്പുഴ) : അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് റോഡിൽ ചോരവാർന്ന് കിടന്നിരുന്ന യുവാക്കളെ ആരും തിരിഞ്ഞ് നോക്കാതിരുന്നപ്പോഴും അതു വഴി കടന്നു പോയ ആ അമ്മ മനസിന് മുഖം തിരിക്കാൻ തോന്നിയില്ല. ഇത് ഇടപ്പോൺ സ്വദേശികളായ പ്രദീപിനും പ്രകാശിനും നൽകിയത് പുതു ജീവിതമാണ്. പന്തളം- മാവേലിക്കര റോഡിൽ ഇടപ്പോൺ ഐരാണിക്കുടി പാലത്തിന് സമീപം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവാക്കൾക്ക് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ കൃത്യ സമയത്ത് എത്തിച്ച് ജീവൻ കാത്ത ഗീത സന്തോഷ് (44) എന്ന യുവതിയാണ് ഇപ്പോൾ ഏവർക്കും മാതൃകയായിരിക്കുന്നത്.

ബന്ധുവിന്റെ മകനെ സ്‌കൂളിൽ അയച്ച ശേഷം മകനുമായി കാർ ഡ്രൈവ് ചെയ്തു വീട്ടിലേക്കു മടങ്ങവേ ആൾക്കൂട്ടം കണ്ടാണ് ഗീത വണ്ടി നിർത്തിയത്. തലയ്ക്കു പരുക്കേറ്റ് രക്തം വാർന്ന അവസ്ഥയിലായിരുന്നു യുവാക്കൾ. ഒട്ടേറപ്പേർ കാഴ്ചക്കാരായി മാത്രം നിൽക്കെയാണ്, ഗീത ഇവരെ വേഗം ആശുപത്രിയിൽ എത്തിച്ചത്. ബന്ധുക്കളെ വിവരമറിച്ചതും ഗീതയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കിയിട്ടാണ് ഗീത മടങ്ങിയത്.

ഇടപ്പോൺ സംഗീതയിൽ എസ്.സന്തോഷിന്റെ ഭാര്യയായ ഗീത ഭർത്താവിനോടൊപ്പം സൗദിയിൽ ആയിരുന്നു. 8 മാസമായി ഇടപ്പോണിലുള്ള വീട്ടിൽ താമസമാക്കിയിട്ട്. പത്തിലും, എട്ടിലും പഠിക്കുന്ന സംഗീത, സംഗീത് എന്നിവർ മക്കളാണ്. പരുക്കേറ്റ പ്രകാശ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിലും പ്രദീപ് ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിലുമാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP