Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിഞ്ചുകുഞ്ഞിനെയും ഭർത്താവിനെയും കുറിച്ചോർക്കാതെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് വീട്ടിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന്; മുപ്പതാം തീയതി രാത്രിയിൽ ആറ്റിൽ ചാടിയ ശാലുവിന്റെ മൃതദേഹം കണ്ടെത്തിയത് രണ്ടു ദിവസത്തെ തെരച്ചിലിനൊടുവിൽ

പിഞ്ചുകുഞ്ഞിനെയും ഭർത്താവിനെയും കുറിച്ചോർക്കാതെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് വീട്ടിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന്; മുപ്പതാം തീയതി രാത്രിയിൽ ആറ്റിൽ ചാടിയ ശാലുവിന്റെ മൃതദേഹം കണ്ടെത്തിയത് രണ്ടു ദിവസത്തെ തെരച്ചിലിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആര്യനാട് കുളപ്പാട ഏലിയാവൂർ പാലത്തിൽ നിന്നും ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ഫയർഫോഴ്‌സ് രണ്ട് ദിവസം നടത്തിയ തെരച്ചിലിനൊടുവിൽ. കഴിഞ്ഞ മുപ്പതാം തീയതിയാണ് കുളപ്പാട പ്രശാന്ത് ഭവനിൽ പ്രശാന്തിന്റെ ഭാര്യ ശാലു ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ കുടുംബവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷം യുവതി ആറ്റിൽ ചാടിയത്. കനത്ത മഴയെ തുടർന്ന് ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്‌കരമായിരുന്നു.

മൂന്നു വർഷം മുമ്പാണ് ശാലുവിനെ പ്രശാന്ത് വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ട് വയസ്സുള്ള ഒരു കുഞ്ഞുണ്ട്. ഭർത്താവിന്റെ വീട്ടിൽ പ്രശാന്തിന്റെ അമ്മയ്‌ക്കൊപ്പമാണ് ഇവർ താമസിക്കുന്നത്. ആര്യനാട്ട് ഒരു ബേക്കറി നടത്തുകയാണ് ശാലു. എൽഎൽബി ബിരുദധാരിയായ പ്രശാന്ത് ബിസിനസുകാരനാണ്.

വീട്ടിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മുപ്പതാം തീയതി രാവിലെ ബേക്കറിയിലെത്തിയ ശാലു രാത്രി എട്ടര വരെ അവിടെ തുടർന്നു. ഇതിനിടെ പ്രശാന്തുമായി ഫോണിൽ സംസാരിച്ച ശേഷമാണ് ആറ്റിൽ ചാടിയത്. കനത്ത മഴയെ തുടർന്ന് ശക്തമായ നീരൊഴുക്കുള്ള ആറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുക ദുഷ്‌കരമായിരുന്നു. മുപ്പതാം തീയതി ചാടിയ ശാലുവിന്റെ മൃതദേഹം ലഭിക്കുന്നത് ഒന്നാം തീയതി ഉച്ചയ്ക്കാണ്.

ടിക് ടോക് വീഡിയോകളിലും ശാലു സജീവമായിരുന്നു. ശാലുവും ഭർത്താവുമൊത്തുള്ള ടിക് ടോക് വീഡിയോകളും ഇവർ നേരത്തേ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ കുടുംബ പ്രശ്‌നങ്ങളിൽ പെട്ടതോടെ ആത്മഹത്യ തെരഞ്ഞെടുക്കുകയായിരുന്നു. ശാലുവിന് അമ്മയും അച്ഛനും ഒരു സഹോദരനും സഹോദരിയുമുണ്ട്.

ഫയർഫോഴ്‌സ് തിരുവനന്തപുരം സ്റ്റേഷൻ ആഫിസർ സി അശോക് കുമാറിന്റെ നേതൃത്വത്തിൽ സുബാഷ്, പ്രേംകുമാർ, പ്രവീൺ, സന്തോഷ്, സുജയൻ, സുജീഷ്, എന്നിവർ ചേർന്ന സംഘമാണ് രണ്ട് ദിവസത്തെ ശ്രമത്തിനൊടുവിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP