Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃശൂർ സഹകരണ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് മുമ്പ് അനസ്തീഷ്യ നല്കിയ യുവതിക്ക് ഒരാഴ്ച പിന്നിട്ടിട്ടും ബോധം തെളിഞ്ഞില്ല; യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ രണ്ട് ഡോക്ടർമാർക്കെതിരെ കേസ് എടുത്തു

തൃശൂർ സഹകരണ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് മുമ്പ് അനസ്തീഷ്യ നല്കിയ യുവതിക്ക് ഒരാഴ്ച പിന്നിട്ടിട്ടും ബോധം തെളിഞ്ഞില്ല; യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ രണ്ട് ഡോക്ടർമാർക്കെതിരെ കേസ് എടുത്തു

തൃശൂർ: ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അനസ്തീഷ്യ നൽകിയ യുവതിക്ക് ഒരാഴ്ചയായിട്ടും ബോധം തെളിഞ്ഞില്ല. തൃശൂർ സഹകരണ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്കാണ് ഒരാഴ്ച പിന്നിട്ടിട്ടും ബോധം തിരിച്ചു കിട്ടാത്തത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ രണ്ട് ഡോക്ടർമാർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു.

ചാലക്കുടി മേലൂർ സ്വദേശി റിൻസണിന്റെ ഭാര്യ അനീഷയാണ് അനസ്തീഷ്യയ്ക്ക് പിന്നാലെ അബോധാവസ്ഥയിൽ ഉള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അനീഷയെ ശസ്ത്രക്രിയയ്ക്ക് വേണ്ടി തൃശൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുതുകിൽ കുരുവുമായെത്തിയ അനീഷയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന് അനസ്തീഷ്യ നൽകിയപ്പോൾ അനീഷയുടെ കൈ തടിച്ചു വീർക്കുകയും ബോധരഹിതയാവുകയും ചെയ്തതായി വീട്ടുകാർ പറയുന്നു. എന്നാൽ ഇത് വക വെയ്ക്കാതെ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി.

തുടർന്ന് അനീഷയെ തൃശ്ശൂരിലെ മറ്റൊരു സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. വീട്ടുകാരുടെ പരാതിയിൽ സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ ബാലകൃഷ്ണൻ,ജോബി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനസ്തീഷ്യ നൽകിയതിൽ മനഃപൂർവമായ പിഴവുണ്ടായി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഡോക്ടർമാരുടെ ഭാഗത്തുണ്ടായ അനാസ്ഥയെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. അനസ്തീഷ്യ നൽകിയതിലോ ശസ്ത്രക്രിയ നടത്തിയതിലോ പിഴവുണ്ടായിട്ടില്ലെന്നും എന്നാൽ അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP