Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിന് ലക്ഷ്മി നായർക്കെതിരേ നല്കിയ പരാതി പിൻവലിച്ച വിവേകിനോട് കാരണം വിശദമാക്കാൻ ആവശ്യപ്പെട്ട് എഐഎസ്എഫ്; 24 മണിക്കൂറിനകം തൃപ്തികരമായ വിശദീകരണം നല്കിയില്ലെങ്കിൽ അച്ചടക്ക നടപടി നേരിടുമെന്നും മുന്നറിയിപ്പ്

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിന് ലക്ഷ്മി നായർക്കെതിരേ നല്കിയ പരാതി പിൻവലിച്ച വിവേകിനോട് കാരണം വിശദമാക്കാൻ ആവശ്യപ്പെട്ട് എഐഎസ്എഫ്; 24 മണിക്കൂറിനകം തൃപ്തികരമായ വിശദീകരണം നല്കിയില്ലെങ്കിൽ അച്ചടക്ക നടപടി നേരിടുമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന കേസിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച വിദ്യാർത്ഥിക്ക് കാരണം കാണിക്കൽ നോട്ടീസ്. സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിന്റെ ലോ അക്കാദമി യൂണിറ്റ് സെക്രട്ടറി വി.ജി. വിവേകിനാണ് ജില്ലാ കമ്മിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നും തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നോട്ടീസിൽ നൽകുന്നു.

അതേസമയം വി.ജി. വിവേക് പരാതി പിൻവലിച്ചത് വ്യക്തിപരമായ തീരുമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. പാർട്ടി തീരുമാനത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും കാനം പറഞ്ഞു. കേസ് പിൻവലിച്ചത് കാനത്തിന്റെ അറിവോടെയാണെന്ന് നേരത്തെ വിനീത് പറഞ്ഞിരുന്നു. പട്ടിക ജാതി/വർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമാണു പേരൂർക്കട പൊലീസ് കേസെടുത്തത്. കേസ് ചോദ്യം ചെയ്തു ലക്ഷ്മി നായർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നു വിദ്യാർത്ഥി അറിയിച്ചതിനെ തുടർന്ന് കേസിലെ നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണു കേസിൽ നിന്നു പിന്മാറുന്നതെന്നു വിദ്യാർത്ഥി നേരിട്ടു ഹാജരായി ബോധിപ്പിച്ചു. കേസ് ഒത്തുതീർപ്പായെന്നും കോളജിൽ ഇപ്പോൾ സമാധാന അന്തരീക്ഷമാണുള്ളതെന്നും പരാതിക്കാരനായ വിദ്യാർത്ഥി സത്യവാങ്മൂലം നൽകുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP