Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അൽഷിമേഴ്സ് അഥവാ മറവി രോഗത്തെക്കുറിച്ച് ശാസ്ത്ര സമൂഹത്തിനും പൊതുസമൂഹത്തിനും ഇടയിലുള്ള വിടവ് നികത്താൻ ത്രിദിന രാജ്യാന്തര സമ്മേളനം കൊച്ചിയിൽ; ഉദ് ബോധിന് ആശംസയുമായി മോഹൻലാലും

അൽഷിമേഴ്സ് അഥവാ മറവി രോഗത്തെക്കുറിച്ച് ശാസ്ത്ര സമൂഹത്തിനും പൊതുസമൂഹത്തിനും ഇടയിലുള്ള വിടവ് നികത്താൻ ത്രിദിന രാജ്യാന്തര സമ്മേളനം കൊച്ചിയിൽ; ഉദ് ബോധിന് ആശംസയുമായി മോഹൻലാലും

സ്വന്തം ലേഖകൻ

കൊച്ചി: അൽഷിമേഴ്സ് അഥവാ മറവി രോഗത്തെക്കുറിച്ച് ശാസ്ത്ര സമൂഹത്തിനും പൊതുസമൂഹത്തിനും ഇടയിലുള്ള വിടവ് നികത്താൻ ലക്ഷ്യമിട്ട് നവംബർ 1 മുതൽ കൊച്ചിയിൽ നടക്കാനിരിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനം 'ഉദ്ബോധ്'-ന് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ.

തന്റെ ഫേസ്‌ബുക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കുസാറ്റ് ബയോടെക്നോളജി വിഭാഗത്തിലെ സെന്റർ ഫോർ ന്യൂറോസയൻസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനത്തിനും അൽഷിമേഴ്സ് വിമുക്ത സമൂഹം എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾക്കും ലാൽ പിന്തുണ അറിയിച്ചത്. ഈ സംരംഭത്തിൽ എല്ലാവരും പങ്കു ചേരണമെന്ന ആഹ്വാനവും അദ്ദേഹം നൽകുന്നു.

നവംബർ 1,2,3 തീയതികളിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി സെമിനാർ കോംപ്ലക്സിലാണ് സമ്മേളനം നടക്കുക. അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (എആർഡിഎസ്ഐ), ലോകാരോഗ്യ സംഘടന, അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ, മാജിക്സ് (മാനേജിങ് ആൻഡ് ജനറേറ്റിങ് ഇന്നൊവേഷൻസ് ഫോർ കമ്മ്യൂണിറ്റി സർവീസസ്), നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം), ഐഎംഎ കെയർ ഫോർ എൽഡേർളി, ഡിറ്റിപിസി, കേരള ആരോഗ്യ സർവകലാശാല, കൊച്ചി കോർപ്പറേഷൻ, എറണാകുളം ഡിസ്ട്രിക്റ്റ് റസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ (എഡ്രാക്) എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP