Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്വന്തം ജനത്തെ തള്ളിപ്പറഞ്ഞവരെ മറ്റാരും കൂട്ടത്തിൽ കൂട്ടില്ല; കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ ജെഡിയുവിന് സ്ഥാനം ലഭിക്കാതെ പോയതിൽ നിതീഷ് കുമാറിനെ പരിഹസിച്ച് ലാലു പ്രസാദ് യാദവ്

സ്വന്തം ജനത്തെ തള്ളിപ്പറഞ്ഞവരെ മറ്റാരും കൂട്ടത്തിൽ കൂട്ടില്ല; കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ ജെഡിയുവിന് സ്ഥാനം ലഭിക്കാതെ പോയതിൽ നിതീഷ് കുമാറിനെ പരിഹസിച്ച് ലാലു പ്രസാദ് യാദവ്

പട്‌ന: കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ ബീഹാറിലെ ജനതാദൾ യുവിനും പരിഗണന ലഭിക്കുമെന്ന് കരുതിയവർ ഏറെയാണ്. എന്നാൽ, പുനഃസംഘടനയിൽ ജെഡിയു നേതാക്കളെ പരിഗണിച്ചില്ല. ഇതോടെ നിതീഷ് കുമാറിനെ പരിഹസിച്ചു കൊണ്ട് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവെത്തി. സ്വന്തം കൂട്ടത്തിൽനിന്ന് തെറ്റിപ്പിരിഞ്ഞുപോയവരെ മറ്റാരും വിശ്വസിക്കില്ലെന്ന് പറഞ്ഞു കൊണ്ടാണ് നിതീഷ് കുമാറിന്റെ വിമർശനം.

സ്വന്തം ജനത്തെ തള്ളിപ്പറഞ്ഞവരെ മറ്റാരും കൂട്ടത്തിൽ കൂട്ടില്ല. പുതിയ കുർത്തയും പൈജാമയും കോട്ടും ധരിച്ച് ചില ജെഡിയു നേതാക്കളൊക്കെ മന്ത്രി സ്ഥാനം മോഹിച്ച് ഡൽഹിയിൽ എത്തിയിരുന്നു. എന്നാൽ ഒരാളെയും മന്ത്രിസഭയിലേയ്ക്ക് പരിഗണിച്ചതേയില്ല. മാത്രമല്ല, പുനസ്സംഘടയുടെ ഭാഗമായി ജെഡിയുവുമായി ചർച്ചകൾ പോലും നടത്തിയില്ല. എൻഡിഎയിൽ ജെഡിയുവിന് കാര്യമായ സ്ഥാനമൊന്നുമില്ല- ലാലുപ്രസാദ് പറഞ്ഞു.

ആർജെഡി, ജെഡിയു, കോൺഗ്രസ് എന്നീ കക്ഷികളടങ്ങുന്ന ബിഹാറിലെ മഹാസഖ്യത്തിൽനിന്ന് നതീഷ് കുമാറിന്റെ ജെഡിയു തെറ്റിപ്പിരിഞ്ഞ് ബിജെപിയോടൊപ്പം ചേർന്നിരുന്നു. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ ജെഡിയുവിന് മന്ത്രിസ്ഥാനമൊന്നും ലഭിച്ചില്ല. ഇതേ തുടർന്നാണ് ലാലുപ്രസാദ് നിതീഷ് കുമാറിനെ പരിഹസിച്ച് രംഗത്തെത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP