Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പട്ടിക്കാട് സിനിമാസ്റ്റൈൽ കുടിയൊഴിപ്പിക്കൽ; പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം; ശുചിമുറി ഇടിച്ചു നിരത്തിയ ഗുണ്ടാ സംഘം കിണർ മണ്ണിട്ടു മൂടി; എതിർത്ത സത്രീകൾ ഉൾപ്പടെയുള്ളവരെ മണ്ണുമാന്തി ഉപയോഗിച്ചു തട്ടിവീഴ്‌ത്തി കോരിയെറിഞ്ഞെന്ന് പരാതി

പട്ടിക്കാട് സിനിമാസ്റ്റൈൽ കുടിയൊഴിപ്പിക്കൽ; പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം; ശുചിമുറി ഇടിച്ചു നിരത്തിയ ഗുണ്ടാ സംഘം കിണർ മണ്ണിട്ടു മൂടി; എതിർത്ത സത്രീകൾ ഉൾപ്പടെയുള്ളവരെ മണ്ണുമാന്തി ഉപയോഗിച്ചു തട്ടിവീഴ്‌ത്തി കോരിയെറിഞ്ഞെന്ന് പരാതി

മറുനാടൻ ഡെസ്‌ക്‌

തൃശൂർ; പട്ടിക്കാട്ട് സ്വകാര്യ കൺവൻഷൻ സെന്ററിനോടു ചേർന്ന് 5 സെന്റിൽ താമസിക്കുന്ന കുടുംബത്തെ സിനിമാസ്‌റ്റൈലിൽ ഗുണ്ടകൾ കുടിഒഴിപ്പിച്ചു. എതിർക്കാൻ വന്ന സ്ത്രീകൾ അടക്കമുള്ളവരെ മണ്ണുമാന്തി ഉപയോഗിച്ചു തട്ടിവീഴ്‌ത്തി കോരിയെറിഞ്ഞതായി പരാതി. അതേസമയം പ്രശ്‌നത്തിൽ പൊലീസ് വേണ്ട വിധത്തിൽ ഇടപെട്ടില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. 

പുലിക്കോട്ടിൽ ഹോച്ച്മിന്റെ ഭാര്യ ലൈഫി, മക്കളായ ആൽഫിൻ, അലീന എന്നിവരെയാണ് ആക്രമിച്ചത്. ലൈഫിയുടെ പിതാവ് ഭിന്നശേഷിക്കാരനായ സാമുവലിനെ ക്രച്ചസ് പിടിച്ചുവാങ്ങി തള്ളിവീഴ്‌ത്തി. ഇരച്ചുകയറിയ മണ്ണുമാന്തിയന്ത്രങ്ങൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മണ്ണുകൊണ്ടുവന്നു പറമ്പുനിരത്തി, വീട്ടിലെ കിണർ നിമിഷങ്ങൾകൊണ്ടു മൂടി.

ഈ കുടുംബത്തിന്റെ അഞ്ചു സെന്റ് ഭൂമി ബാങ്കിൽ നിന്ന് ഹോട്ടൽ ഉടമ ലേലം ചെയ്തു വാങ്ങിയിരുന്നു. ഈ ഭൂമി ഏറ്റെടുക്കാനാണ് അക്രമം കാട്ടിയതെന്നാണ് വിവരം. ഭൂമി കുടിയൊഴിപ്പിക്കാൻ അക്രമം കാണിക്കുന്നതായി കുടുംബം പൊലീസിനെ അറിയിച്ചെങ്കിലും ഇവരെ സഹായിക്കാൻ പൊലീസ് തയാറായില്ലെന്ന് ആക്ഷേപമുണ്ട്,ഹോട്ടൽ ഉടമയ്ക്കു വേണ്ടി പൊലീസും രാഷ്ട്രീയക്കാരും നിലയുറപ്പിച്ചതോടെ നീതി കിട്ടിയില്ലെന്ന് വീട്ടുകാർ അറിയിച്ചു. ഗുണ്ടകൾ ഭീഷണിപ്പെടുത്തിയ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. ഒരു മണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പൊലീസ് എത്തിയത്. അപ്പോഴേയ്ക്കും ഗുണ്ടകൾ മുങ്ങിയിരുന്നു.ദൃശ്യങ്ങൾ പകർത്തിയ മൊബെൽ ഫോണുകൾ പിടിച്ചെടുത്ത് അവ മായ്ച്ചു കളഞ്ഞിരുന്നു. പൊലീസ് ഒത്താശ ചെയ്ത സംഭവത്തിൽ ഇതുവരെ നടപടി എടുത്തിട്ടില്ല എന്നും കുടുംബം ആരോപിക്കുന്നുണ്ട്.

കൺവൻഷൻ സെന്ററിന്റെ മുകൾ നിലയിലുണ്ടായിരുന്നവർ ഫോണിൽ അക്രമത്തിന്റെ ദൃശ്യങ്ങളെടുത്തു. ഇവിടേക്കും ഗുണ്ടകൾ പാഞ്ഞെത്തി. ഫോണുകൾ കൺവൻഷൻ സെന്ററിന്റെ ഓഫിസിൽ പിടിച്ചുവച്ചു. ഓരോരുത്തരെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി ഫോണിന്റെ പാസ്വേർഡ് ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ നശിപ്പിച്ചശേഷമാണ് തിരികെ നൽകിയത്. ഇതിനിടെ ചിലരുടെ കഴുത്തിനു പിടിച്ചു തിരിച്ചതായും പരാതിയുണ്ട്.
അഞ്ചുസെന്റ് സ്ഥലം നികത്തി കിണർ മൂടിയശേഷമാണ് പൊലീസ് എത്തിയത്.

വിവാദ ഭൂമി ബാങ്കിൽനിന്നു ലേലം ചെയ്തു വാങ്ങിയതാണെന്നു ഹോട്ടൽ ഉടമ പറഞ്ഞതോടെ സ്ത്രീകളെയും ഹോട്ടൽ പ്രതിനിധിയേയും പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇരുകൂട്ടരും പരാതി നൽകി. നിയമമനുസരിച്ചാണെങ്കിൽ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കുന്നതിനു പകരം അക്രമം കാട്ടുകയാണോ എന്നു ചോദിച്ചവരെയും ഗുണ്ടാസംഘം വിരട്ടി. സമീപവാസികളും ദൃക്സാക്ഷികളും പൊലീസിനോട് അക്രമത്തിന്റെ വിശദാംശം വെളിപ്പെടുത്തി. പൊലീസ് കേസെടുത്തിട്ടില്ല. രണ്ടുകൂട്ടരുടെയും പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും പീച്ചി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP