Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊട്ടിയൂർ- അമ്പായത്തോട് വനത്തിൽ വീണ്ടും ഉരുൾപൊട്ടി; ബാവലി പുഴക്ക് കുറുകേയുള്ള പാലങ്ങൾക്ക് കടുത്ത ഭീഷണി; കല്ലും മരവും തങ്ങി വെള്ളം ക്രമാതീതമായി ഉയരുന്നു; പാമ്പറപ്പാൻ പാലത്തിലേക്കുള്ള റോഡ് തകരുന്നു

കൊട്ടിയൂർ- അമ്പായത്തോട് വനത്തിൽ വീണ്ടും ഉരുൾപൊട്ടി; ബാവലി പുഴക്ക് കുറുകേയുള്ള പാലങ്ങൾക്ക് കടുത്ത ഭീഷണി; കല്ലും മരവും തങ്ങി വെള്ളം ക്രമാതീതമായി ഉയരുന്നു; പാമ്പറപ്പാൻ പാലത്തിലേക്കുള്ള റോഡ് തകരുന്നു

രഞ്ജിത് ബാബു

കണ്ണൂർ: കൊട്ടിയൂർ മേഖലയിൽ വീണ്ടും ഉരുൾ പൊട്ടിയതോടെ ജനം കടുത്ത ഭീതിയിൽ. അമ്പായത്തോടിന് സമീപം വനത്തിൽ രണ്ട് തവണയാണ് ഉരുൾപൊട്ടലുണ്ടായത്. വനത്തിലെ ഒരു മലയിടിഞ്ഞ് മണ്ണും കല്ലും ഇരുനൂറിലേറെ മരങ്ങളും പുഴയിൽ ഒഴുകിയെത്തി. ബാവലിപ്പുഴക്ക് കുറുകേ കല്ലും മണ്ണും ഒഴുകിയെത്തിയപ്പോൾ അണക്കെട്ടുപൊട്ടിയപോലെ വെള്ളം ഉയർന്നത് ജനങ്ങളെ കൂടുതൽ ഭീതിയിലാക്കി. രണ്ടാമത്തെ ഉരുൾപൊട്ടലോടെ വീണ്ടും ഈ മേഖല അപകടാവസ്ഥയിലായിരിക്കയാണ്. മരങ്ങൾ വന്ന് പാലങ്ങൾ ഒട്ടേറെ അടഞ്ഞു പോയതും അപകടത്തിന് ആക്കം കൂട്ടുകയാണ്. വടക്കേ വയനാട് മേഖലയിൽ പെയ്യന്ന മഴവെള്ളം ഈ മലകളിൽ കുതിർന്നാണ് ഉരുൾപൊട്ടലുണ്ടാകുന്നത് മഴ വീണ്ടും ശക്തി പ്രാപിക്കുകയാണ്. മലയുടെ ഒരു ഭാഗം പിളന്നാണ് ഈ അവസ്ഥയിലേക്കെത്തിയതെന്ന് അറിയുന്നു. ഉരുൾപൊട്ടൽ ആവർത്തിക്കുന്നതിനാൽ ഈ പ്രദേശങ്ങളിലേക്കുള്ള ഒറ്റപ്പെട്ട യാത്ര പോലും പഞ്ചായത്ത് അധികൃതരും ജനങ്ങളും ചേർന്ന് തടയുകയാണ്. വനത്തിനകത്ത് ഇനിയും ഉരുൾപൊട്ടാനുള്ള സാധ്യതയുണ്ട്.ചപ്പമലയിലും ഇന്ന് രാവിലെ ഉരുൾപൊട്ടലുണ്ടായി,. പലരും ഇപ്പോൾ സ്വയം മാറി താമസിച്ചു വരികയാണ്.

എവിടെ നിന്നാണ് ഉരുൾപൊട്ടൽ ഉണ്ടാവുക എന്ന് പ്രവചിക്കാനാവാത്ത അവസഥയാണിവിടെ. മലയിൽ നിന്നും ഉരുൾപൊട്ടി പുഴ പോലെ തന്നെ പുതിയ അരുവികൾ ഉണ്ടായിക്കൊണ്ടിരിക്കയാണ്. അതോടെ അവിടങ്ങളിലും ഭീഷണി നിലനിൽക്കുന്നു. അമ്പായത്തോട് മലയിൽ ക്വാറികളും മറ്റും പ്രവർത്തിക്കുന്നില്ല. ഈ വനത്തിൽ കയ്യേറ്റങ്ങളുമില്ല. എന്നിട്ടും ഉരുൾപൊട്ടിയത് ശക്തമായ മഴകൊണ്ടാണെന്നാണ് അനുമാനിക്കപ്പെടുന്നത്. കൊട്ടിയൂർ മേഖല ആകെ ഭീഷണിയിലാണ്. എവിടെയാണ് സുരക്ഷിതത്വം എന്നൊന്നും പ്രവചിക്കാനാവുന്നില്ല. ആയിരക്കണക്കിന് വീടുകൾ കുന്നിൻ മുകളിലും മലയടിവാരത്തും പുഴയോരത്തുമായുണ്ട്. അവരെല്ലാം ഭയവിഹ്വലരാണ്. വയനാട്ടിൽ പെയ്ത മഴയാണ് ഈ മലയിലുണ്ടായ ഉരുൾ പൊട്ടലിന് മുഖ്യ കാരണമെന്ന് പറയുന്നു. വീണ്ടും ഭീതിയിലാക്കി മഴ തിമിർത്ത് പെയ്യുകയാണ്.

കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കുള്ള രണ്ട് വഴികളും ഇതിനകം അടഞ്ഞിരിക്കയാണ്. ബാവലിപുഴക്ക് കുറുകേയുള്ള പാലങ്ങളും ഭീഷണിയിലാണ്. ഇവിടുത്തെ പ്രധാന പാലമായ പാമ്പറപ്പാൻ പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞിട്ടുണ്ട്. പാലത്തിലൂടെ ജലം സുഗമായി ഒഴുകാനുള്ള നടപടികളും സ്തംഭിച്ചിരിക്കയാണ്. ഫയർ ഫോഴ്‌സ് അധികൃതർ എത്തിയിരുന്നുന്നെങ്കിലും സൈന്യത്തിന് സമാനമായി അവർക്ക് പ്രവർത്തിക്കാനാവുന്നില്ല. ഈ പാലത്തിന് അപകടം സംഭവിച്ചാൽ മറുകരയിലെ മൂവായിരത്തോളം പേരാണ് ഒറ്റപ്പെട്ട് പോവുക. എന്നാൽ അതിന്റെ ഗൗരവം ജില്ലാ ഭരണാധികാരികൾ എടുക്കുന്നില്ലെന്ന് നാട്ടുകാരിൽ നിന്നും ഉയർന്നിട്ടുണ്ട്. തൊട്ടടുത്ത് അയ്യം കുന്ന് പഞ്ചായത്തിൽ കുണ്ടൂർ പാലത്തെ രക്ഷിക്കാനിറങ്ങിയ സേന എന്തുകൊണ്ട് കൊട്ടിയൂരിലെ പാമ്പറപ്പാൻ പാലം സംരക്ഷിക്കാൻ ഇറങ്ങുന്നില്ല എന്ന ചോദ്യം അവശേഷിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP