Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോതമംഗലത്തിന് സമീപം ഉരുൾപൊട്ടൽ; പ്രദേശത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു; ഓട്ടോറിക്ഷയും പശുക്കളും ഒഴുകിപ്പോയി

കോതമംഗലത്തിന് സമീപം ഉരുൾപൊട്ടൽ; പ്രദേശത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു; ഓട്ടോറിക്ഷയും പശുക്കളും ഒഴുകിപ്പോയി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കോതമംഗലത്തിന് സമീപം ചെമ്പൻകുഴിയിലും, മുള്ളരിങ്ങാട്, വെള്ളക്കയം ഭാഗത്തും ഉരുൾപൊട്ടൽ. ദുരന്ത സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ഏതാനും വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ഇവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

നേര്യമംഗലം ചെമ്പർ കുഴി ഷാപ്പുംപടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു ഓട്ടോറിക്ഷയും പശുക്കളും ഒഴുകിപ്പോയി. അളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തൊട്ടടുത്ത പ്രദേശങ്ങളിൽ മലയിൽ നിന്നും വെള്ളം ഒഴുകി വരുന്നുണ്ട് . റവന്യൂ അധികൃതരും ഫയർഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി ജാഗ്രതാ നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP