Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടവപാതി എത്താറായി; കരുതിയിരിക്കാൻ കേരളത്തോട് കേന്ദ്രം; സംസ്ഥാനത്ത് 350 വില്ലേജുകൾ ഉരുൾപൊട്ടൽ ഭീഷണിയിൽ; ഇടുക്കിയിൽ 47 ഇടത്ത് എപ്പോൾ വേണമെങ്കിലും ദുരന്തമെത്താം

ഇടവപാതി എത്താറായി; കരുതിയിരിക്കാൻ കേരളത്തോട് കേന്ദ്രം; സംസ്ഥാനത്ത് 350 വില്ലേജുകൾ ഉരുൾപൊട്ടൽ ഭീഷണിയിൽ; ഇടുക്കിയിൽ 47 ഇടത്ത് എപ്പോൾ വേണമെങ്കിലും ദുരന്തമെത്താം

പത്തനംതിട്ട : ഇടവപാതി അടുക്കുമ്പോൾ മുന്നറിയിപ്പുമായി ദുരന്ത നിവാരണ ഏജൻസിയെത്തുന്നു. ഉരുൾപൊട്ടൽ ഭീഷണി അധികമുള്ള സംസ്ഥാനങ്ങളുടെ മുൻനിരയിൽ കേരളം. അതുകൊണ്ട് തന്നെ കൂടുതൽ കരുതൽ വേണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. ദുരന്ത നിവാരണ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ മടിക്കരുതെന്നാണ് ആവശ്യം.

രഹസ്യാന്വേഷണ ഏജൻസികൾ കേന്ദ്ര ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിലാണ് കേരളത്തിലെ ഉരുൾപ്പൊട്ടൽ സാധ്യതകൾ വിശദീകരിക്കുന്നത്. സംസ്ഥാനത്തെ 350 വില്ലേജുകൾ ഉരുൾപൊട്ടൽ ഭീഷണിയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ള ജില്ല ഇടുക്കിയാണ്. 57 വില്ലേജുകളാണ് ഇടുക്കിയിൽ ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, വെള്ളപ്പൊക്കം എന്നിവ നേരിടുന്നത്. ഇവിടെയുള്ള 47 വില്ലേജുകളിൽ ഏതുസമയത്തും ഉരുൾപൊട്ടാം.

തിരുവനന്തപുരം ജില്ലയിൽ ആറ് വില്ലേജുകളിൽ ഉരുൾപൊട്ടൽ സാധ്യത ഏറെയാണ്. ഇതിൽ 2001ൽ ഉണ്ടായ ഉരുൾപൊട്ടൽ മൂലം 39 പേർ മരിച്ച അമ്പൂരി വില്ലേജും ഉൾപ്പെടുന്നു. ജില്ലയിലെ ആറ് വില്ലേജുകൾ കടലാക്രമണ ഭീഷണിയിലാണ്. കൊല്ലത്ത് 18, കോട്ടയത്ത് 26, പത്തനംതിട്ടയിൽ 27, എറണാകുളം ഏഴ്, തൃശൂർ 12, പാലക്കാട് 35, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 27, കണ്ണൂർ 33, കാസർഗോഡ് 38 എന്നിങ്ങനെയാണ് ഉരുൾപൊട്ടൽ സാധ്യത അധികമുള്ള വില്ലേജുകളുടെ കണക്ക്.

വൻ പ്രകൃതി ദുരന്ത സാധ്യതയുള്ള 900 വില്ലേജുകളുടെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്ത് ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായ വീഴ്ച സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഉരുൾപൊട്ടൽ സാധ്യത 48 മണിക്കൂറിന് മുമ്പ് പ്രവചിക്കാൻ ശേഷിയുള്ള ഡോപ്ലാർ റഡാർ സംവിധാനം കേരളം അടുത്തിടെയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ കേരളത്തിനു സൗജന്യമായിട്ടാണ് ഡോപ്ലാർ യൂണിറ്റ് വിതരണം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP