Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരിക്കൽ പേടി സ്വപ്‌നമായി മാറിയ ഭവാനിപ്പുഴയുടെ ആ തുരുത്തിൽ ലാവണ്യ വീണ്ടും എത്തി; പ്രളയ സമയത്ത് വടത്തിൽ തൂങ്ങി മറുകര എത്തിയ ആ പൂർണ ഗർഭിണി ഇത്തവണ എത്തിയത് മഹാമാരിയിൽ നിന്നും സുരക്ഷ തേടി

ഒരിക്കൽ പേടി സ്വപ്‌നമായി മാറിയ ഭവാനിപ്പുഴയുടെ ആ തുരുത്തിൽ ലാവണ്യ വീണ്ടും എത്തി; പ്രളയ സമയത്ത് വടത്തിൽ തൂങ്ങി മറുകര എത്തിയ ആ പൂർണ ഗർഭിണി ഇത്തവണ എത്തിയത് മഹാമാരിയിൽ നിന്നും സുരക്ഷ തേടി

സ്വന്തം ലേഖകൻ

അഗളി: കേരളം ഒരിക്കലും മറക്കാത്ത മുഖമായിരിക്കും ലാവണ്യയുടേത്. പേര് മറന്നാലും മുഖ പരിചയം പോയാലും പ്രളയ സമയത്ത് വടത്തിൽ തൂങ്ങി ഭവാനിപ്പുഴയുടെ മറുകര എത്തിയ ആ പൂർണ്ണ ഗർഭിണിയുടെ ചിത്രം ആരും മറക്കാനിടയില്ല. വടത്തിൽ തൂങ്ങി സുരക്ഷിത തീരമണഞ്ഞ ലാവണ്യ വീണ്ടും ഭവാനിപ്പുഴയിലെ ആ തുരുത്തിൽ എത്തിയിരിക്കുകയാണ്. ഇത്തവണ മഹാമാരിയിൽ നിന്നും തന്റെ മക്കളെ ഒളിപ്പിക്കാൻ പറ്റിയ സുരക്ഷിത താവണമെന്ന നിലയിലാണ് ലാവണ്യ ആ തുരുത്തിൽ എത്തിയിരിക്കുന്നതക്.

കോവിഡ് കാലത്ത് രോഗഭീതിയുടെ നഗരം വിട്ടു കാട്ടിലെ തുരുത്തിന്റെ സുരക്ഷയിൽ അവൾ വീണ്ടുമെത്തി. ഒപ്പം ഭർത്താവ് മുരുകേശും മകൾ മൈനയും അന്നു വയറ്റിലായിരുന്ന ബസ്വന്തും. പ്രളയകാലത്തു കേരളം മുഴുവൻ തൽസമയം കണ്ടതാണ് അട്ടപ്പാടി പട്ടിമാളം കോണാർത്തുരുത്തിലെ രക്ഷാപ്രവർത്തനം. തുരുത്തിനെ ഭവാനിപ്പുഴ വിഴുങ്ങുമെന്ന ഭീതി വർധിച്ചതോടെ അഗ്‌നിരക്ഷാ സേനയും പൊലീസും ചേർന്നാണു തിരുച്ചിറപ്പള്ളി സ്വദേശിനിയായ ലാവണ്യയെയും മുരുകേശിനെയും മകൾ മൈനയെയും മുരുകേശിന്റെ മാതാപിതാക്കളെയും വീട്ടിലെ ജോലിക്കാരനെയും സാഹസികമായി രക്ഷിച്ചത്.

വടത്തിൽ തൂങ്ങി തുരുത്തിലെത്തിയ രക്ഷാപ്രവർത്തകർ കുടുംബത്തിലെ ഓരോരുത്തരെയായി മറുകരയെത്തിച്ചു. അന്നു നാട്ടിലേക്കു പോയ ലാവണ്യ ആറു മാസം മുൻപ് അവിടെ ബസ്വന്തിനെ പ്രസവിച്ചു. തമിഴ്‌നാട്ടിൽ വേനൽ ചൂടു കൂടിയപ്പോൾ ലാവണ്യയും മക്കളും അട്ടപ്പാടിയുടെ തണുപ്പിലേക്കെത്തി. പിന്നാലെ കോവിഡ് ഭീതിയെ തുടർന്ന് ചെന്നൈയിൽ ഐടി കമ്പനി ജീവനക്കരനായ മുരുകേശും എത്തി. കോവിഡ് ഭീതിയെത്തുടർന്ന് ഓഫിസ് അടച്ചപ്പോൾ നഗരത്തിൽ തന്നെ ഒരു മുറിയിൽ സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്യുകയായിരുന്നു. ലോക്ഡൗണിനു മുൻപേ മുരുകേശും അട്ടപ്പാടിയിലെത്തി. ഇപ്പോൾ പുഴയിലെ തുരുത്തിൽ 'വർക് ഫ്രം ഹോം.' പ്രളയത്തെ അതിജീവിച്ച കേരളം ഈ കോവിഡ് കാലവും കടന്നു പോകുമെന്നു ലാവണ്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP