Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എൽഡിസി പരീക്ഷയ്ക്ക് സിലബസിനു പുറത്തു നിന്നും ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് ഉദ്യോഗാർത്ഥികളെ വലച്ചു; പിഎസ്‌സി പറഞ്ഞിട്ടുള്ള സിലബിസിനു പുറത്തു നിന്നും വന്നത് ലോക ചരിത്രവും ലോക ജ്യോഗ്രഫിയും

എൽഡിസി പരീക്ഷയ്ക്ക് സിലബസിനു പുറത്തു നിന്നും ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് ഉദ്യോഗാർത്ഥികളെ വലച്ചു; പിഎസ്‌സി പറഞ്ഞിട്ടുള്ള സിലബിസിനു പുറത്തു നിന്നും വന്നത് ലോക ചരിത്രവും ലോക ജ്യോഗ്രഫിയും

കൊല്ലം: എൽ.ഡി.സി പരീക്ഷയ്ക്ക് സിലബസിനു പുറത്തുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് പരീക്ഷാർത്ഥികളെ വലച്ചു. പാലക്കാട്, പത്തനം തിട്ട ജില്ലകളിലേക്കുള്ള പരീക്ഷയിലാണ് സിലബസിനു പുറത്തുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്. മുപ്പത് മാർക്കിനോളമുള്ള ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം എഴുതാനാവാതെ പല ഉദ്യോഗാർത്ഥികളും പൊട്ടിക്കരഞ്ഞാണ് പരീക്ഷാ ഹാളിന് പുറത്തേക്കെത്തിയത്.

ജനറൽ നോളജ് വിഭാഗത്തിൽ പി.എസ്.സി പറഞ്ഞിട്ടുള്ള സിലബിസിനു പുറമേ ലോക ചരിത്രവും ലോക ജ്യോഗ്രഫിയുമാണ് ഉൾപ്പെടുത്തിയത്. സിലബസിൽ പറഞ്ഞതിനു പുറമേ മുതലായവ എന്ന് ചേർത്തിട്ടുണ്ടെങ്കിലും രണ്ട് ചോദ്യങ്ങൾ മാത്രമേ പരമാവധി ചോദിക്കാറുള്ളൂ എന്ന് തൊഴിൽ വീഥി തയ്യാറാക്കുന്ന അദ്ധ്യാപൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

കൂടാതെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ പാഠ പുസ്തകത്തിൽ നിന്നും അദ്ധ്യാപക സഹായി എന്ന പുസ്തകത്തിൽ നിന്നുമുള്ള ചോദ്യങ്ങളായിരുന്നു ഇവയെല്ലാം. സിലബസിസിനു പുറത്ത് നിന്നുള്ള ചോദ്യങ്ങൾ ഏറെ പരിശ്രമിച്ച് പരീക്ഷ എഴുതാൻ എത്തിയ ഉദ്യോഗാർത്ഥികളെ കടുത്ത നിരാശയിലാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP