Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ 80 ശതമാനം സർക്കാർ വാഹനങ്ങളിലും ഡ്രൈവർമാർ താത്കാലികക്കാർ; പിഎസ്‌സി ലിസ്റ്റിൽ നിന്നും ഡ്രൈവർ നിയമനം വേണമെന്ന ചട്ടം കാറ്റിൽ പറത്തി; മുഖ്യമന്ത്രിക്ക് സങ്കട ഹർജി നൽകി എൽഡിവി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ; ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് മാർച്ചും

കേരളത്തിലെ 80 ശതമാനം സർക്കാർ വാഹനങ്ങളിലും ഡ്രൈവർമാർ താത്കാലികക്കാർ; പിഎസ്‌സി ലിസ്റ്റിൽ നിന്നും ഡ്രൈവർ നിയമനം വേണമെന്ന ചട്ടം കാറ്റിൽ പറത്തി; മുഖ്യമന്ത്രിക്ക് സങ്കട ഹർജി നൽകി എൽഡിവി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ; ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് മാർച്ചും

എം മനോജ് കുമാർ

 തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി താത്കാലികക്കാരെ കുത്തി നിറയ്ക്കുന്നതിനു എതിരെ ഡ്രൈവർമാരുടെ റാങ്ക് ഹോൾഡെഴ്‌സ് അസോസിയേഷൻ ഇന്നു മുഖ്യമന്ത്രിക്ക് സങ്കടഹർജി നൽകി. ഏറ്റവും കൂടുതൽ താത്കാലികക്കാർ ജോലി ചെയ്യുന്നത് ഡ്രൈവർ തസ്തികയിലാണ്. വിവരാവകാശ നൽകിയ മറുപടികൾ അതിനു തെളിവുമാണ്. തദ്ദേശ സ്വയംഭരണവകുപ്പിന് കീഴിൽ 793 താത്കാലിക ഡ്രൈവർമാരുണ്ട്. മോട്ടോർ വാഹനവകുപ്പിന് കീഴിൽ 74 താത്കാലികക്കാരുണ്ട്. ഇങ്ങിനെ ഏതു വകുപ്പിനെ കണക്ക് എടുത്താലും ഇതു തന്നെ സ്ഥിതി. ഈ അവസ്ഥയ്ക്ക് പരിഹാരം വേണം. അതിനാൽ നിലവിലെ ഈ വസ്തുതകൾ പരിഗണിച്ച് പിഎസ്‌സി ഡ്രൈവേഴ്‌സ് റാങ്ക് ലിസ്റ്റിൽ നിന്നും ഡ്രൈവർമാരുടെ നിയമനം നടത്തണം. സങ്കട ഹർജിയിൽ എൽഡിവി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

റാങ്ക് ലിസ്റ്റിലെ മിക്കവരും പിഎസ്‌സി നിയമനത്തിനുള്ള പ്രായപരിധി കടക്കാൻ പോവുകയാണ്. നിയമനം നടത്താത്തപക്ഷം മിക്കവർക്കും ഒരു സർക്കാർ ജോലി സ്വപ്നമായി മാറും. താത്ക്കാലികക്കാർ തുടർന്നാൽ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടക്കാത്ത അവസ്ഥ വരുകയും ലിസ്റ്റ് കാലഹരണപ്പെടുകയും ചെയ്യും. ഈ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

ഉദ്യോഗസ്ഥ ലോബികൾ ഒഴിവുകൾ മറച്ചുവെച്ചുകൊണ്ട് താത്കാലികക്കാരെ തുടരാൻ അനുവദിക്കുകയാണ്. ഈ കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണം എന്ന് ഇവർ സങ്കടഹർജിയിൽ പറയുന്നു. ഈ പ്രശ്‌നങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായുള്ള സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ ശേഷമാണ് നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയത്.

സർക്കാർ ഉത്തരവ് പ്രകാരം ഒരു വാഹനം വാങ്ങിയാൽ ആ വാഹനത്തിനു പിഎസ്‌സി വഴി ഒരു സ്ഥിരം ഡ്രൈവർ കൂടി വേണം. താത്ക്കാലികക്കാർ വേണമെങ്കിൽ അത് 15 ദിവസത്തേക്ക് മാത്രമേ ആകാവൂ-എൽഡിവി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.നവാസ് പറയുന്നു. വിവരാവകാശ പ്രകാരം ഞങ്ങൾ വിവരങ്ങൾ എടുത്തപ്പോൾ 80 ശതമാനം വാഹനങ്ങളിലും അനധികൃത നിയമനങ്ങളാണ് നടക്കുന്നത്-നവാസ് പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP