Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒറ്റപ്പെട്ട അമ്മമാർക്ക് തുണയാവാൻ ഭിന്നത മറന്ന് രാഷ്ട്രീയ നേതാക്കൾ; സി.പി.എം നേതാവിന്റെ വയോധികസദനത്തിലെ അഗതികൾക്ക് ഓണക്കോടി നൽകാൻ കോൺഗ്രസ് നേതാവ്; കണ്ണൂർ രാഷ്ട്രീയത്തിൽ നിന്ന് പതിവില്ലാത്തൊരുകാഴ്ച

ഒറ്റപ്പെട്ട അമ്മമാർക്ക് തുണയാവാൻ ഭിന്നത മറന്ന് രാഷ്ട്രീയ നേതാക്കൾ; സി.പി.എം നേതാവിന്റെ വയോധികസദനത്തിലെ അഗതികൾക്ക് ഓണക്കോടി നൽകാൻ കോൺഗ്രസ് നേതാവ്; കണ്ണൂർ രാഷ്ട്രീയത്തിൽ നിന്ന് പതിവില്ലാത്തൊരുകാഴ്ച

രഞ്ജിത് ബാബു:

കണ്ണൂർ: കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ട അമ്മമാർക്കു മുന്നിൽ രാഷ്ട്രീയ ഭിന്നത മറന്ന് ജനനേതാക്കൾ. പ്രത്യയശാസ്ത്രങ്ങൾക്ക് അപ്പുറം വ്യക്തി ബന്ധങ്ങൾക്കും ഉലച്ചിൽ തട്ടുന്ന കണ്ണൂർ രാഷ്ട്രീയത്തിന് സി.പി.എം നേതാവിന്റെ നേതൃത്വത്തിൽ നടത്തുന്ന വയോധികസദനത്തിൽ മുതിർന്ന കോൺഗ്രസ്സ് നേതാവ് എത്തിയത് അന്തേവാസികളിൽ കൗതുകം പകർന്നു. സി.പി.എം.കേന്ദ്രകമ്മിറ്റി അംഗവും മട്ടന്നൂർ എംഎൽഎ.യുമായ ഇ.പി.ജയരാജനാണ് കണ്ണൂർ സൗത്ത് ബസാറിലെ 'സൊളൈസ് 'എന്ന മൈത്രീ സദനത്തിന്റെ ചുക്കാൻ പിടിക്കുന്നത്. മൈത്രീ സദനത്തിലെ വയോധികരായ അമ്മമാർക്ക് കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള മാധവറാവു സിന്ധ്യ മെമോറിയൽ ചാരിറ്റബിൾ ട്രസ്റ്റാണ് ഓണക്കോടി നൽകാൻ തീരുമാനിച്ചിരുന്നത്.

മാധവറാവു ട്രസ്റ്റ് ഒരുക്കിയ 'അമ്മയ്‌ക്കൊരു ഓണക്കോടി പരിപാടിയിൽ പങ്കെടുക്കാനെത്തിയത് കോൺഗ്രസ്സിന്റെ തലമുതിർന്ന നേതാവ് വയലാർ രവി എം. പി.യും. ഇ.പി. ജയരാജനാണ് ഇങ്ങിനെ ഒരു സ്ഥാപനം നടത്തുന്നതെന്ന വിവരം മാധവറാവു സിന്ധ്യ ട്രസ്റ്റ് അധികൃതർ വയലാർ രവിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ട്രസ്റ്റ് ഭാരവാഹികൾക്കൊപ്പം സൗത്ത് ബസാറിലെ സൊളൈസ് അങ്കണത്തിലെത്തിയ വയലാർ രവിയെ നിറഞ്ഞ ചിരിയോടെയാണ് ഇ.പി. ജയരാജൻ സ്വീകരിച്ചത്. സൊളൈസ് മുറ്റത്തു നിന്നും ജയരാജനെ കണ്ട മാത്രയിൽ വയലാർ രവി ഇങ്ങിനെ പറഞ്ഞു.ഇത് നിങ്ങളുടെ സ്ഥാപനമാണല്ലോ. അതുകൊണ്ടു തന്നെയാണ് ഞാൻ ഇങ്ങോട്ട് വരാൻ താത്പര്യമെടുത്തതും. അതോടെ ഇരുവരും പരസ്പരം കരം ഗ്രഹിച്ചു.

അന്തേവാസികൾക്കെല്ലാം ഓണക്കോടി നൽകിയ ശേഷം വയലാർ രവി ജയരാജനോട് ഇങ്ങിനെ ചോദിച്ചു. എംപി. എന്ന നിലയിൽ എന്ത് സഹായമാണ് ഞാൻ ഈ സ്ഥാപനത്തിന് ചെയ്യേണ്ടത്. അതിന് മറുപടിയായി ജയരാജൻ ഇങ്ങിനെ പറഞ്ഞു. കൂടുതൽ അമ്മമാർക്ക് അഭയ മൊരുക്കാൻ പദ്ധതി തയ്യാറാക്കി വരികയാണെന്നും അപ്പോൾ താങ്കളെ വിവരമറിയിക്കാമെന്നും ജയരാജൻ. സൊളൈസിലെ അന്തേവാസികൾക്കെല്ലാം ട്രസ്റ്റ് അധികൃതർ ഓണക്കോടിയും ഓണ സദ്യയും നൽകി. 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP