Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലീബക്കേസിൽ ഡോക്ടറെ പ്രതിയാക്കുന്നതിൽ ജസ്റ്റീസ് ജെ ബി കോശി തീരുമാനമെടുത്തില്ല; തീരുമാനം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പരിഗണയ്ക്ക് വിട്ടു

ലീബക്കേസിൽ ഡോക്ടറെ പ്രതിയാക്കുന്നതിൽ ജസ്റ്റീസ് ജെ ബി കോശി തീരുമാനമെടുത്തില്ല; തീരുമാനം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പരിഗണയ്ക്ക് വിട്ടു

തിരുവനന്തപുരം: ചേരാനല്ലൂർ പൊലീസ് സ്‌റ്റേഷനിൽ ലീബാ രതീഷിന് ഏറ്റ ക്രൂര മർദ്ദനത്തെ ഗൗരവമായി എടുക്കുകയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പൊലീസ് മാത്രമല്ല, ലീബയ്ക്ക് എതിരെ പരാതി നൽകിയ ഡോക്ടറേയും സംശയത്തോടെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കാണുന്നത്.

എന്നാൽ കരുതലോടെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നീക്കം. ലീബ ജോലി ചെയ്ത വീട്ടിലെ ഡോക്ടറുടെ പേരിൽ കേസ് എടുക്കണമോ എന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പരിഗണനയ്ക്ക് വിടുകയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ജെ.ബി. കോശി.

ഇടപ്പള്ളി അമൃതാ ആശുപത്രിയിലെ ഹൃദ്‌രോഗ വിദഗ്ദനായ ഹരീഷിന്റെ സ്വാധീനത്തിലാണ് ലീബയെ പൊലീസ് മർദ്ദിച്ചതെന്ന് ആക്ഷേപം സജീവമാണ്. ലീബയ്ക്ക് മർദനമേൽക്കാൻ കാരണം ഡോക്ടറാണെന്ന് ആരോപിച്ച് ഹ്യൂമൻ റൈറ്റ്‌സ് ഫൗണ്ടേഷൻ എന്ന സംഘടന സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. ഇത് പരിശോധിച്ചാണ് ഡോക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ദേശീയ മനുഷ്യാവകാശ കമ്മിഷൻ പരിഗണിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെടുന്നത്.

സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നേരത്തെ കേസ് എടുത്തിരുന്നു. ഡോക്ടറുടെ വീട്ടിൽ ജോലിക്കുനിന്ന ലീബ രതീഷ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്ന പരാതിയിലാണു പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ചെയ്തത്.

താൻ മോഷ്ടിച്ചിട്ടില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞിട്ടും പൊലീസ് ക്രൂരമായി തല്ലിയെന്നാണ് ഷീബയുടെ പരാതി. ചേരാനെല്ലൂർ സ്വദേശിനിയായ ഈ 29കാരി ഏഴ് വർഷത്തോളമായി പ്രദേശത്തെ വിവിധ വീടുകളിൽ ജോലിയെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. ഇതുവരെ മോഷ്ടാവെന്നോ കള്ളിയെന്നോ തന്നെ ആരും വിളിച്ചിട്ടില്ലെന്ന് ലീബ പറയുന്നു. നാലുമാസം മാത്രമേ ആയിട്ടുള്ളൂ ചേരാനെല്ലൂരിലെ ഡോക്ടർ ഹരീഷ്‌കുമാറിന്റെ വീട്ടിൽ ലീബ ജോലി ചെയ്യാൻ തുടങ്ങിയിട്ട്.

കഴിഞ്ഞ ജൂണിൽ ഇവിടെനിന്ന് കളവുപോയ സ്വർണത്തിന്റെ പേരിലാണ് ഓഗസ്റ്റ് 23ന് രാവിലെ ലീബയെയും ഭർത്താവ് രതീഷിനെയും സഹോദരൻ ലിനീഷിനെയും അറസ്റ്റ്‌ചെയ്തത്. പിറ്റേന്ന് രാത്രി 11 വരെ ചേരാനല്ലൂർ എസ്.ഐ ഇ.എസ്. സാംസന്റെ നേതൃത്വത്തിൽ രണ്ടു പുരുഷ പൊലീസുകാരും നാലു വനിതാ പൊലീസുകാരും ചേർന്ന് മർദ്ദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP