Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്തർ ദേശീയ യു.ആർ.ടി.ഐ റേഡിയോ ഗ്രാൻഡ് പ്രിക്‌സ് മത്സരത്തിൽ മികച്ച റേഡിയോ ഡോക്യൂമെന്ററി ഡ്രാമ അവാർഡ് സ്വന്തമാക്കി ലീലാമ്മ മാത്യു; ആകാശവാണി തിരുവനന്തപുരം നിലയത്തിന് ഇത് അഭിമാനത്തിന്റെ നിമിഷം

അന്തർ ദേശീയ യു.ആർ.ടി.ഐ റേഡിയോ ഗ്രാൻഡ് പ്രിക്‌സ് മത്സരത്തിൽ മികച്ച റേഡിയോ ഡോക്യൂമെന്ററി ഡ്രാമ അവാർഡ് സ്വന്തമാക്കി ലീലാമ്മ മാത്യു; ആകാശവാണി തിരുവനന്തപുരം നിലയത്തിന് ഇത് അഭിമാനത്തിന്റെ നിമിഷം

തിരുവനന്തപുരം: റീ ബോൺ ആഫ്റ്റർ എന്ന വിഷയത്തെ ആധാരമാക്കി 23 രാജ്യങ്ങൾ പങ്കെടുത്ത 29ാമത് ഇന്റർനാഷ്ണൽ മത്സരത്തിൽ യു.ആർ.ടി.ഐ റേഡിയോ ഗ്രാൻഡ് പ്രിക്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത എൻട്രിയായിരുന്നു ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ ലീലാമ്മ മാത്യു സംവിധാനം ചെയ്ത പുനർജനിക്കുന്ന വരട്ടാർ എന്ന റേഡിയോ ഡോക്യൂമെന്ററി ഡ്രാമ. ഇതിനാണ് മികച്ച റേഡിയോ പരിപാടിക്കുള്ള jacques matthey award for discovery ലഭിച്ചത്.

മനുഷ്യരുടെ തെറ്റായ ചെയ്തികൾ മൂലം കേരളത്തിൽ 35 വർഷങ്ങൾക്ക് മുമ്പ് ഇല്ലാതായ ആദി പമ്പയുടെ കൈവഴിയായിരുന്ന വരട്ടാർ എന്ന നദിയുടെ പുനരുജ്ജീവനത്തിന്റെ യഥാർത്ഥ കഥയാണ് പ്രമേയം. കവിപ്രസാദാണ് ഡോക്യുമെന്ററിയുടെ രചയിതാവ്. ഈ പരിപാടി എഷ്യാ പസഫിക് ബ്രോഡ്കാസ്റ്റിങ് യൂണിയൻ സംഘടിപ്പിച്ച abc sonic റേഡിയോ ഡ്രാമാ ഫെസ്റ്റിവലിൽ ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ലീലാമ്മ മാത്യു തന്നെ രചനയും സംവിധാനവും നിർവഹിച്ച മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട എന്ന കമ്മ്യൂണിറ്റി സർവീസ് അനൗൺസ്‌മെന്റ് 2017 ലെ ഏഷ്യാ പസഫിക് ബ്രോഡ്കാസ്റ്റിങ്ങ് യൂണിയൻ പുരസ്‌കാരത്തിന് അർഹമായി.മഴവെള്ളക്കൊയ്ത്തിന്റെയും ജലസംരക്ഷണത്തിന്റേയും പ്രാധാന്യമാണ് ഈ പരിപാടിയുടെ പ്രമേയം.

പ്രശസ്ത ശബ്ദകലാകാരന്മാരും അഭിനേതാക്കളുമായ ശരത് ദേവി അരുൺ നായർ പെരുമാൾ എന്നിവരാണ് പരിപാടികൾക്ക് ശബ്ദം നൽകിയിരിക്കുന്നത്.മികച്ച റേഡിയോ പരിപാടികളുടെ സംവിധായിക എന്ന നിലയിൽ ലീലാമ്മ മത്യൂ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP