Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട വയോധികരുടെ ബന്ധുക്കൾക്കെതിരെ നിയമ നടപടിയെടുക്കും; ബന്ധുക്കളുമായി ബന്ധപ്പെടാൻ സബ് കളക്ടർക്ക് ചുമതല നൽകി; ആരുമില്ലാത്തവരെ വൃദ്ധസദനങ്ങളിലേക്ക് മാറ്റാനും തീരുമാനം

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട വയോധികരുടെ ബന്ധുക്കൾക്കെതിരെ നിയമ നടപടിയെടുക്കും; ബന്ധുക്കളുമായി ബന്ധപ്പെടാൻ സബ് കളക്ടർക്ക് ചുമതല നൽകി; ആരുമില്ലാത്തവരെ വൃദ്ധസദനങ്ങളിലേക്ക് മാറ്റാനും തീരുമാനം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വയോധികരുടെ ബന്ധുക്കൾക്കെതിരെ നിയമ നടപടികളെടുക്കാൻ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇപ്പോൾ ആശുപത്രിയിലുള്ളവരുടെയും സന്നദ്ധ സംഘടനകൾ ഏറ്റെടുത്തവരുടെയും ബന്ധുക്കളെ വിവരം അറിയിക്കുമെന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ബന്ധുക്കൾക്കെതിരെ നടപടിയെടുക്കുമെന്നും കോഴിക്കോട് ജില്ലാ കളക്ടർ യു.വി ജോസ് പറഞ്ഞു. ഇതു സംബന്ധിച്ച തുടർ നടപടികളെടുക്കാൻ കോഴിക്കോട് സബ് കളക്ടർക്ക് ചുമതല നൽകിയതായും ജില്ലാ കളക്ടർ അറിയിച്ചു.

'ഇത് പ്രോത്സാഹിപ്പിക്കാവുന്ന നിലപാടല്ല. ഇത് നിർത്തലാക്കേണ്ടതുണ്ട്. ബന്ധുക്കളെ അറിയിക്കും. ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ബന്ധുക്കളില്ലാത്തവരെ സർക്കാർ വൃദ്ധ സദനങ്ങളിലേക്ക് മാറ്റും. ഇവരെയെല്ലാവരെയും സംരക്ഷിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. നഗരത്തിലെ മെഡിക്കൽ കോളേജടക്കമുള്ള ആശുപത്രികളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കും. ഇത്തരം സംഭവങ്ങളുണ്ടായാൽ ആശുപത്രി അധികൃതർ എത്രയും പെട്ടെന്ന് ജില്ലാ ഭരണകൂടത്തെയോ, സാമൂഹിക നീതി വകുപ്പിനെയോ അറിയിക്കേണ്ടതാണെന്നും 'കളക്ടർ കൂട്ടിച്ചേർത്തു. അതേ സമയം ബന്ധുക്കൾ ഉപേക്ഷിച്ച നിലയിൽ 24 വയോധികരാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിലുണ്ടായിരുന്നത്.

ഇവരിൽ എട്ടുപേരെ വിവിധ സന്നദ്ധ സംഘടനകൾ ഏറ്റെടുത്തിട്ടുണ്ട്. 16 പേർ ഇപ്പോഴും ആശുപത്രിയിലാണ്. ഇതിൽ പത്തുപേർക്ക് തുടർ ചികിത്സ ആവശ്യമുള്ളവരാണ്. ഇവർക്ക് വിദഗ്ധ ചികിത്സ തുടരും. ബാക്കി വരുന്ന 6 പേരിൽ മൂന്ന് പേർക്ക് ബന്ധുക്കളുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുമായി നേരിട്ട് സംസാരിക്കാനാണ് സബ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുള്ളത്. വയോധികരെ ഏറ്റെടുക്കാൻ തയ്യാറാകാത്ത ബന്ധുക്കൾക്കെതിരെ നടപടിയെടുക്കും. ബാക്കിയുള്ളവരെ സർക്കാർ വൃദ്ധ സദനങ്ങളിലേക്ക് മാറ്റാനാണ് ഇപ്പോഴുള്ള തീരുമാനം. ഇതിനിടെ ഇപ്പോഴും നിരവധി സന്നദ്ധ സംഘടനകളാണ് ഉപേക്ഷിക്കപ്പെട്ട വയോധികരെ ഏറ്റെടുക്കാനായി രംഗത്ത് വരുന്നത്. എന്നാൽ കൃത്യമായ രേഖകളോ മറ്റ് അനുമതികളോ ഉള്ള സംഘങ്ങൾക്ക് മാത്രമേ വയോധികരെ ദത്തെ് നൽകൂ എന്ന തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP