Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതിവിധി അട്ടിമറിച്ച് സംസ്ഥാന ലീഗൽ മെട്രോളജി സഹകരണസംഘം പിടിച്ചെടുക്കാൻ സിപിഎം നീക്കം; വിവിധ ത്രാസ് കമ്പനികളിൽ ജോലിക്കാരായിരുന്നുവെന്ന് കൃത്രിമരേഖയുണ്ടാക്കി സിപിഎം പ്രവർത്തകർ വ്യാജഅംഗത്വം നേടിയെന്ന് ആക്ഷേപം; ഭരണകക്ഷി നേതാവിനെ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനറായി നിയമിച്ച നീക്കം വിവാദത്തിൽ

കോടതിവിധി അട്ടിമറിച്ച് സംസ്ഥാന ലീഗൽ മെട്രോളജി സഹകരണസംഘം പിടിച്ചെടുക്കാൻ സിപിഎം നീക്കം; വിവിധ ത്രാസ് കമ്പനികളിൽ ജോലിക്കാരായിരുന്നുവെന്ന് കൃത്രിമരേഖയുണ്ടാക്കി സിപിഎം പ്രവർത്തകർ വ്യാജഅംഗത്വം നേടിയെന്ന് ആക്ഷേപം; ഭരണകക്ഷി നേതാവിനെ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനറായി നിയമിച്ച നീക്കം വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: ഇന്ത്യൻ കോഫി ഹൗസ്, ഹാൽഡ്ലൂം തുടങ്ങിയ സഹകരണസംഘങ്ങളുടെ മാതൃകയിൽ ഒരു തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കേരളാ സ്റ്റേറ്റ് ലീഗൽ മെട്രോളജി ലൈസൻസീസ് ആൻഡ് ടെക്നീഷ്യൻസ് സഹകരണസംഘം ക്ലിപ്തം നമ്പർ 4473 പിടിച്ചെടുക്കുവാൻ സി പി എം ശ്രമിക്കുന്നതായി ആക്ഷേപം. ലീഗൽ മെട്രോളജി ഉപകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ സഹകരണത്തോടെ അവരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രൂപീകരിച്ച് തൊടുപുഴ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സംഘത്തിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശാഖകളുമുണ്ട്. സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന സംഘം സ്വന്തമാക്കുകയാണ് സി പി എം ലക്ഷ്യം.

ഈ സംഘത്തിൽ ബി ക്ലാസ്സ് മെമ്പർഷിപ്പ് എടുക്കണമെങ്കിൽ വ്യക്തമായ യോഗ്യത വേണം. യാതൊരു യോഗ്യതയുമില്ലാത്ത സി പി എമ്മിന്റെയും ഡി വൈ എഫ് ഐ യുടെയും പ്രാദേശിക നേതാക്കൾ അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിൽ സംഘം പിടിച്ചെടുക്കുന്നതിനു വേണ്ടി അംഗങ്ങളായതും വിവാദമായിട്ടുണ്ട്. ത്രാസുകൾ ഉണ്ടാക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന വിവിധ ത്രാസ് കമ്പനികളിൽ ജോലിക്കാരായിരുന്നുവെന്ന് കൃത്രിമരേഖയുണ്ടാക്കിയാണ് ഇവർ വ്യാജഅംഗത്വം നേടിയിരിക്കുന്നത്. മുൻ പ്രസിഡന്റ് കെ.കെ.തോമസ്, അസിസ്റ്റന്റ് രജിസ്ട്രാൻ സി സി മോഹനൻ, ഇൻസ്പെക്ടർ ജിസ്മോൻ, സംഘം സെക്രട്ടറി പ്രദീപ്കുമാർ തുടങ്ങിയവരുടെ ഒപ്പുകൾ മിനിറ്റ്സിൽ കൂട്ടിച്ചേർത്താണ് ഇവർ മെമ്പർഷിപ്പ് തരപ്പെടുത്തിയത്. സി പി എം തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, മുൻ ഏരിയ സെക്രട്ടറി റ്റി.ആർ.സോമൻ, ലോക്കൽ സെക്രട്ടറിമാരായ ബാലൻ, റഷീദ്, ലതീഷ്, ഉൾപ്പെടെ ഡി വൈ എഫ് ഐയുടെയും എസ് എഫ് ഐയുടെയും പ്രാദേശികനേതാക്കൾ ഉൾപ്പെടെ മുപ്പതോളം ആളുകളാണ് വ്യാജ അംഗത്വം നേടിയിരിക്കുന്നത്.

അംഗങ്ങളായ ഉടൻതന്നെ സംഘത്തെ കൊള്ളയടിക്കുന്ന രീതിയിൽ പരസ്പര ജാമ്യത്തിൽ ഇരുപതു ലക്ഷത്തോളം രൂപ വായ്പ എടുക്കുകയും ചെയ്തു. ഇതിനെതിരെ ബി ക്ലാസ്സ് അംഗമായ കാഞ്ഞിരപ്പള്ളി സ്വദേശി ആന്റണി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിട്ടുണ്ട് (4528/2018). കോടതി നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് തെരഞ്ഞെടുപ്പു നടത്തുന്നതിനു വേണ്ടി മുൻ ഭരണസമിതിയിൽ നിന്നുമാത്രം മൂന്നുപേരെ നിയമിച്ച് അഡ്‌മിനിസ്ട്രേറ്റർ കമ്മിറ്റി ഉണ്ടാക്കുവാൻ കോടതിവിധി ഉള്ളപ്പോൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കോടതിവിധി അട്ടിമറിച്ച് ഭരണകക്ഷി നേതാവിനെ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനറായി നിയമിച്ച് സംഘം ഭരണം പിടിച്ചെടുക്കുന്നതിനുള്ള നീക്കമാണ് സി പി എം നടത്തിയിരിക്കുന്നത്.

കോടിക്കണക്കിന് രൂപ നിക്ഷേപമുള്ള കേരളം മുഴുവൻ പ്രവർത്തനപരിധിയിൽ എല്ലാവിധ ധനകാര്യ ഇടപാടുകളുമുള്ള ഈ സഹകരണസംഘം പിടിച്ചെടുക്കുന്നതിന് സി പി എം ജില്ലാ നേതൃത്വമാണ് തീരുമാനിച്ചത്. സാമ്പത്തിക ക്രമക്കേടിന് സസ്പെൻഷനിലായ സെക്രട്ടറിയെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് 30 ദിവസത്തോളം അധികാരം മാറാതെ സംഘത്തിൽ പിടിച്ചു നിർത്തി. സംഘത്തിന്റെ ഓഫീസ് സമയം കഴിഞ്ഞ് സസ്പെൻഷനിലുള്ള സെക്രട്ടറിയും അസിസ്റ്റന്റ് രജിസ്ട്രാറും സംഘം ഓഫീസ് തുറന്ന് പല പ്രധാനപ്പെട്ട രേഖകളും തിരുത്തുകയും ഭരണസമിതിയെ കുടുക്കുന്നതിനു വേണ്ടി രേഖകൾ കടത്തിക്കൊണ്ടു പോയതായും പറയപ്പെടുന്നു.

വിവിധ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടെങ്കിലും ഗൗരവമായ കാര്യങ്ങൾ അന്വേഷിക്കാതെ അഡ്‌മിനിസ്ട്രേറ്റർ ഭരണം കൊണ്ടുവന്ന് സംഘം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അന്വേഷണം പ്രഹസനമാക്കുകയായിരുന്നു. അഡ്‌മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി സുപ്രധാന രേഖകൾ കടത്തുകമാത്രമാണ് ചെയ്തത്. സ്വകാര്യവത്ക്കരണം ഏറ്റെടുക്കുന്നതിന് ആവശ്യമായ കേന്ദ്ര-സംസ്ഥാന,തദ്ദേശ സ്വയംഭരണസ്ഥാപനഘങ്ങളുടേതടക്കം പതിമൂന്നോളം ലൈസൻസുകളും രജിസ്ട്രേഷനുകളും സമ്മതപത്രങ്ങളും ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ.-9001-2008 ലഭിച്ച സഹകരണസംഘമെന്ന പ്രത്യേകതയും ഇതിനുണ്ട്. സംഘത്തിന് ലൈസൻസുകളും മറ്റും പുതുക്കുന്നതിന് ഭീമമായ തുക വാർഷിക ചിലവുമുണ്ട്. എല്ലാ പ്രവർത്തനങ്ങളും നിർത്തി വച്ചിരിക്കുന്നതിനാൽ വൻ നഷ്ടമാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

നിലവിൽ സംഘത്തിനെതിരെ നൽകിയ വ്യാജപരാതികൾ ജില്ലാ പൊലീസ് ചീഫ് അന്വേഷിച്ച് പരാതി വ്യാജമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും തിടുക്കത്തിൽ അഡ്‌മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയായിരുന്നു. യാതൊരു രേഖകളും നൽകാതെ സംഘത്തിലെ രേഖകൾ രജിസ്ട്രാർ ഓഫീസിലേയ്ക്ക് കൊണ്ടു പോകുകയും നാലോലം മെമ്പർഷിപ്പുകൾ നശിപ്പിക്കുകയും ചെയ്തതിനെതിരെ നൽകിയ പരാതിയും അന്വേഷിച്ചില്ലെന്ന്പറയപ്പെടുന്നു. മിനിറ്റ്സ് ബുക്കിൽ വ്യാപകമായ തിരിമറികൾ നടത്തിയതായും ആക്ഷേപമുയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP