Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശാരീരിക വൈകല്യം മൂലം അവശത അനുഭവിക്കുന്ന പ്രളയ ബാധിതരെ സഹായിക്കാൻ ലീഗൽ സർവീസ് അതോരിറ്റി; പറവൂർ വഴിക്കുളങ്ങര പാലൂപ്പാടത്ത് സുനിലിന്റെ വീടും മാട്ടുമ്മൽ തുരുത്തിൽ കൈകാലുകൾ തളർന്ന് വർഷങ്ങളായി കിടപ്പിലായ പത്മനാഭപ്പണിക്കാരുടെയും വീടുകൾ സൊസൈറ്റി ജില്ലാ സെക്രട്ടറി സന്ദർശിച്ചു

ശാരീരിക വൈകല്യം മൂലം അവശത അനുഭവിക്കുന്ന പ്രളയ ബാധിതരെ സഹായിക്കാൻ ലീഗൽ സർവീസ് അതോരിറ്റി; പറവൂർ വഴിക്കുളങ്ങര പാലൂപ്പാടത്ത് സുനിലിന്റെ വീടും മാട്ടുമ്മൽ തുരുത്തിൽ കൈകാലുകൾ തളർന്ന് വർഷങ്ങളായി കിടപ്പിലായ പത്മനാഭപ്പണിക്കാരുടെയും വീടുകൾ സൊസൈറ്റി ജില്ലാ സെക്രട്ടറി സന്ദർശിച്ചു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അപകടത്തിൽ പരിക്കേറ്റ്, ശാരീരിക വൈകല്യം മൂലം അവശത അനുഭവിക്കുന്ന പ്രളയ ബാധിതരെ സഹായിക്കാൻ എറണാകുളം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി പദ്ധതി തയ്യാറാക്കി. പ്രാഥമിക ഘട്ടത്തിൽ വീൽചെയറും കട്ടിലും കിടക്കയുമാണ് നൽകുക. പിന്നീട് മുൻഗണന ക്രമത്തിൽ മറ്റു സഹായങ്ങളും ലഭ്യമാക്കും. തീർത്തും സൗജന്യമായാണ് അഥോറിറ്റി സഹായം എത്തിക്കുക.

പ്രളയത്തിൽ തകർന്ന പറവൂർ വഴിക്കുളങ്ങര പാലൂപ്പാടത്ത് സുനിലിന്റെ വീടും മാട്ടുമ്മൽ തുരുത്തിൽ കൈകാലുകൾ തളർന്ന് വർഷങ്ങളായി കിടപ്പിലായ പത്മനാഭപ്പണിക്കാരുടെയും വീടുകൾ ലീഗൽ സർവീസസ് അഥോറിറ്റി ജില്ലാ സെക്രട്ടറിയും സബ് ജഡ്ജിയുമായ എ എം ബഷീർ സന്ദർശിച്ചിരുന്നു.

ഇവരുടെ ദുരവസ്ഥ കണ്ടറിഞ്ഞാണ് അഥോറിറ്റി ഭാരവാഹികൾ ഇത്തരത്തിലൊരുതീരുമാനം കൈകൊണ്ടത്. ദിവ്യംഗ് ഫൗണ്ടേഷൻ ട്രസ്റ്റ് എന്ന സംഘടനയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ശാരീരിക വൈകല്യം മൂലം തീരെ കിടപ്പിലായ രോഗികൾക്ക് മുൻഗണന നൽകും. കേരളത്തിൽ എവിടെ താമസക്കാരാണെങ്കിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും.മെഡിക്കൽ പരിശോധന കൂടാതെ ജില്ല ലീഗൽ സർവീസസ് അഥോറിറ്റി നേരിട്ട് യോഗ്യത വിലയിരുത്തി മാത്രമേ അപേക്ഷകരെ പരിഗണിക്കുകയുള്ളൂ.

അർഹരായ അപേക്ഷകർ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി പാരാ ലീഗൽ വളണ്ടിയർ ആശാ ഷാബുവുമായി 7907473576 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. അപേക്ഷകരെ പാരാ ലീഗൽ വളണ്ടിയർമാർ അവരുടെ വീടുകളിലോ താമസസ്ഥലത്തോ എത്തി നേരിട്ട് വിവരങ്ങൾ ശേഖരിക്കുന്നതാണ്. അപേക്ഷാ ഫീസോ മറ്റു ചാർജുകളോ നൽകേണ്ടതില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP