Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഥർവ വേദത്തിൽ വരെ പരാമർശിക്കുന്ന കഞ്ചാവ് സ്വാതന്ത്ര്യാനന്തരവും യഥേഷ്ടം ഉപയോഗിക്കാമായിരുന്നു; ക്യാൻസറിനെ വരെ പ്രതിരോധിക്കാൻ ശേഷിയുള്ള കഞ്ചാവ് ദിവ്യ ഔഷധം: രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി യുവാക്കൾ പ്രകടനം നടത്തി

അഥർവ വേദത്തിൽ വരെ പരാമർശിക്കുന്ന കഞ്ചാവ് സ്വാതന്ത്ര്യാനന്തരവും യഥേഷ്ടം ഉപയോഗിക്കാമായിരുന്നു; ക്യാൻസറിനെ വരെ പ്രതിരോധിക്കാൻ ശേഷിയുള്ള കഞ്ചാവ് ദിവ്യ ഔഷധം: രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി യുവാക്കൾ പ്രകടനം നടത്തി

തിരുവനന്തപുരം: നിരവധി ഔഷധ ഗുണമുള്ള മരുന്നാണ് കഞ്ചാവ്. രാജ്യത്ത് രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി-യുവാക്കൾ ധർണ നടത്തി. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് യുവാക്കളുടെ കൂട്ടായ്മ ധർണ നടത്തിയത്. രാജ്യത്ത് കഞ്ചാവും ഹെംപും നിയമാനുസൃതമാക്കണമെന്ന ആവശ്യവുമായി ദ ഗ്രേറ്റ് ലീഗലൈസേഷൻ മൂവ്മെന്റ് ഇന്ത്യയുടെ ക്യാമ്പെയ്‌നിന്റെ ഭാഗമായാണ് കൊച്ചിയിലും തിരുവനന്തപുരത്തം യുവാക്കൾ അണി നിരന്നത്.

തലസ്ഥാനത്തെ മാനവീയം വീഥിയിലാണ് 25ഓളം യുവതി-യുവാക്കൾ പങ്കെടുത്ത പ്രകടനം നടന്നത്. കഞ്ചാവ് നിരോധനം പിൻവലിക്കണമെന്ന പ്ലക്കാർഡുകളുമായാണ് യുവതി യുവാക്കൾ എത്തിയത്. രാജ്യവ്യാപകമായി 16ലേറെ നഗരങ്ങളിൽ ദ ഗ്രേറ്റ് ലീഗലൈസേഷൻ മൂവ്മെന്റ് ഇന്ത്യ പ്രകടനം സംഘടിപ്പിച്ചു. ക്യാൻസർ ഉൾപ്പെടെയുള്ള ചില രോഗങ്ങൾ ഭേദപ്പെടുത്താൻ കഞ്ചാവിന് കഴിവുണ്ടെന്ന് ഈ കൂട്ടായ്മയിലെ അംഗങ്ങൾ അവകാശപ്പെട്ടു.

ചികിത്സാ പരമായ ആവശ്യങ്ങൾക്ക് കഞ്ചാവ് നിയമവിധേയമാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ത്യയുടെ പാരമ്പര്യമാണ് കഞ്ചാവ് അഥർവവേദത്തിൽ കഞ്ചാവിനെക്കുറിച്ച് പറയുന്നുണ്ട്. കഞ്ചാവിന്റെ ഔഷധ ഗുണം വർഷങ്ങൾക്ക് മുൻപ് തെളിയിക്കപ്പെട്ടതാണെന്നും കൂട്ടായ്മ അവകാശപ്പെടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇക്കഴിഞ്ഞ ഡിസംബർ 12ന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് ലീഗലൈസേഷൻ മൂവ്മെന്റിന്റെ അറിയിപ്പ്. എല്ലാ ലോക്സഭാ, രാജ്യസഭാ അംഗങ്ങൾക്കും ഇത്തരമൊരു കത്ത് അയച്ചതായും മൂവ്മെന്റ് സ്ഥാപകൻ വിക്കി വൗറോറയുടെ പേരിൽ ജിഎൽഎം-ഇന്ത്യ ഡോട് കോമിൽ അറിയിച്ചിട്ടുമുണ്ട്.

ഭാരതത്തിൽ വേദങ്ങളിലും ആയുർവേദത്തിലും വിജയയെന്നും ഭാംഗ് എന്നുമെല്ലാം പറയുന്ന കഞ്ചാവിനെ പരാമർശിച്ച് അതിനെ നിയമാനുസൃതം ഉപയോഗിക്കാവുന്ന നിലയിൽ ആക്കണമെന്നാണ് ആവശ്യം. ഈ സസ്യത്തിന്റെ രോഗചികിത്സാ ഗുണവിശേഷങ്ങൾ നമ്മുടെ നാട്ടിൽ 1985 വരെ ഉപയോഗപ്പെടുത്തിയിരുന്നു എന്നും എന്നാൽ ആ വർഷം നിരോധിത മയക്കുമരുന്നുകളുടെ പട്ടികയിൽ സർക്കാർ ഈ ചെടിയെ ഉൾപ്പെടുത്തിയതോടെ ഈ ഉപയോഗവും സാധ്യതയും നിലയ്ക്കുകയായിരുന്നു എന്നും കത്തിൽ പറയുന്നു. കാൻസർ, എച്ച്ഐവി, ഓട്ടിസം, അപസ്മാരം, നാഡീപരമായ രോഗങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ചികിത്സിക്കാൻ ഉപയോഗിച്ചിരുന്ന ഔഷധമാണ് ഇത്തരത്തിൽ നിരോധിക്കപ്പെട്ടതെന്ന് വ്യക്തമാക്കിയാണ് കത്ത്.

ശക്തമായൊരു വേദനാസംഹാരിയാണ് കഞ്ചാവ് എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഇതിന്റെ മേൽ നിരോധനം ഏർപ്പെടുത്തിയത് ജീവിക്കാനുള്ള അവകാശത്തിന്റെ മേലുള്ള കടന്നുകയറ്റമാണെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം ഇത്തരമൊരു കത്തു നൽകിയതിന് പിന്നാലെയാണ് ഇന്ന് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 16 നഗരനങ്ങളിൽ കഞ്ചാവ് നിയമനാസൃതം ആക്കണമമെന്ന ആവശ്യമുയർത്തി കാമ്പെയിൻ ജിഎൽഎം നടത്തുന്നത്.

മഹത്തായ ഈ ഔഷധസസ്യത്തെ നിയമാനുസൃതം ഉപയോഗിക്കാവുന്ന വിധത്തിൽ അമേരിക്കയും കാനഡയും യുകെയും ആസ്ട്രേലിയയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിയമപരമായി അനുവാദം നൽകാൻ നടപടി സ്വീകരിക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതായാലും സോഷ്യൽ മീഡിയയിൽ ഇത്തരമൊരു ആവശ്യം ഉന്നയിച്ചുള്ള കത്തും അഭിപ്രായ രൂപീകരണത്തിന് നഗരങ്ങളിലെ കേന്ദ്രങ്ങളിൽ എത്താനും അഭ്യർത്ഥിച്ചുള്ള അറിയിപ്പ് വ്യാപകമായി പ്രചരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP