Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടിക്കാലത്തെ കമ്പം തൊഴിലാക്കിയ ലക്ഷി മേനോനെ തേടിയെത്തിയത് അന്താരാഷ്ട്ര അംഗീകാരം; കൊച്ചി സ്വദേശിയായ ലക്ഷ്മി ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് ആർട്‌സിൽ ഫെലോയായി നാമനിർദ്ദേശം നേടുന്ന ആദ്യ ഇന്ത്യൻ മെയ്ക്ക് അപ്പ് ആർട്ടിസ്റ്റ്

കുട്ടിക്കാലത്തെ കമ്പം തൊഴിലാക്കിയ ലക്ഷി മേനോനെ തേടിയെത്തിയത് അന്താരാഷ്ട്ര അംഗീകാരം; കൊച്ചി സ്വദേശിയായ ലക്ഷ്മി ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് ആർട്‌സിൽ ഫെലോയായി നാമനിർദ്ദേശം നേടുന്ന ആദ്യ ഇന്ത്യൻ മെയ്ക്ക് അപ്പ് ആർട്ടിസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് ആർട്‌സിൽ ഫെലോ ആയി കൊച്ചിയിൽ നിന്നുള്ള വനിത മെയ്ക്ക് അപ്പ് കലാകാരിക്ക് നാമനിർദ്ദേശം.കൊച്ചിയിലെ ഫേസ് പേലറ്റ് പ്രോ മെയ്ക്ക അപ്പ് അക്കാദമി ക്രിയേറ്റീവ് ഹെഡായ ലക്ഷ്മി മേനോനാണ് അംഗീകാരം. ജെയിംസ് ബോഡ് സിനിമകളുലെ താരം ജൂഡി ഡെഞ്ച്, സംഗീതജ്ഞൻ അലക്‌സ് ജെയിംസ്, കമ്പോസർ ബെൻസൻ ടെയ്‌ലർ എന്നീ പ്രമുഖ കലാകാരന്മാർക്കൊപ്പമാണ് ലക്ഷ്മിക്കും അംഗീകാരം.

ഔദ്യോഗിക വാർത്താക്കുറിപ്പ് പ്രകാരം റോയൽ സൊസൈറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ മെയ്ക്ക് അപ്പ് ആർടിസ്റ്റാണ് ലക്ഷ്മി.കുട്ടിക്കാലം മുതലേ മെയ്ക്കപ്പിലായിരുന്നു ലക്ഷ്മിക്ക് കമ്പം. സ്ത്രീകളുടെ ഈ രംഗത്തെ കഴിവുകൾ വികസിപ്പിക്കുന്നതിലാണ് ലക്ഷ്മി ശ്രദ്ധയൂന്നുന്നത്. സ്‌കോട്‌ലൻഡിലെ റോബർട്ട് ഗോർഡൻ സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ ബിസിനസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കാൻ ലക്ഷ്മി സ്‌കോളർഷിപ്പും നേടിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP