Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാട്ടുപന്നിക്ക് വെച്ച കെണിയിൽ വീണത് പുലി; വലയിലായത് മൂന്ന് മാസം പ്രായമുള്ള ആൺപുലി

കാട്ടുപന്നിക്ക് വെച്ച കെണിയിൽ വീണത് പുലി; വലയിലായത് മൂന്ന് മാസം പ്രായമുള്ള ആൺപുലി

മറുനാടൻ മലയാളി ബ്യൂറോ

വടക്കഞ്ചേരി: മംഗലം ഡാമിനടുത്ത് ഓടംന്തോട് നന്നങ്ങാടിയിൽ കാട്ടുപന്നിയെ പിടിക്കാൻ മുള്ളുവേലിയിൽ സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി. പുലർച്ചെ റബർ ടാപ്പിംഗിന് വന്ന പ്രദേശവാസിയാണ് പുലി കുടുങ്ങി കിടക്കുന്നത് കണ്ട് വനപാലകരെയും നാട്ടുകാരെയും വിവരം അറിയിച്ചത്. മൂന്ന് വയസ് പ്രായമുള്ള ആൺപുലിയാണ് കുടുങ്ങിയത്.പുലിയെ മയക്കുവെടിവച്ച് കൂട്ടിലാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വനപാലകരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പുലി കുടുങ്ങിയതറിഞ്ഞ് നൂറുകണക്കിനാളുകളും പ്രദേശത്ത് തടിച്ചുകൂടിയിട്ടുണ്ട്. തൃശൂർ പടിഞ്ഞാറെക്കോട്ട സ്വദേശിയുടെ ചാലി എസ്റ്റേറ്റ് അതിർത്തിയിലെ കന്പിവേലിയിലുള്ള കെണിയിലാണ് പുലിപെട്ടത്. സ്ഥിരമായി പുലി ഇറങ്ങുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP