Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സായിപ്പിനെ കണ്ടാൽ കവാത്തു മറക്കുന്ന പ്രവാസി മലയാളികൾ ഡാഫ്‌നി അമ്മൂമ്മയുടെ കഥ വായിക്കട്ടെ; 15 കൊല്ലത്തിനകം 25 തവണ കേരളത്തിൽ പോയ ഈ ബ്രിട്ടീഷുകാരിയാണ് താരം

സായിപ്പിനെ കണ്ടാൽ കവാത്തു മറക്കുന്ന പ്രവാസി മലയാളികൾ ഡാഫ്‌നി അമ്മൂമ്മയുടെ കഥ വായിക്കട്ടെ; 15 കൊല്ലത്തിനകം 25 തവണ കേരളത്തിൽ പോയ ഈ ബ്രിട്ടീഷുകാരിയാണ് താരം

കൊച്ചി: ഏത് വിധേയനെയും യൂറോപ്പിലോ മറ്റേ പാശ്ചാത്യ രാജ്യങ്ങളിലോ ജോലി തേടി എത്തിയാൽ പിന്നെ എങ്ങനെ കുടുംബത്തിനൊപ്പം അവിടെ താമസിക്കാം എന്നു ചിന്തിക്കുന്നവരാണ് നല്ലൊരു ശതമാനം മലയാളികളും. സായിപ്പിന്റെ നാട്ടിൽ ജോലി ചെയ്യുന്നു എന്നതിന് നാട്ടിൽ കിട്ടുന്ന ഗമ തന്നെയാണ് ഇതിൽ ഒന്ന്. അതുകൊണ്ട് തന്നെ യൂറോപ്പിൽ അത്യാവശ്യം നല്ലനിലയിൽ ജീവിതം തുടങ്ങിയാൽ പിന്നെ കേരളത്തിലേക്കുള്ള വരവൊക്കെ വല്ലപ്പോഴുമാകും. ഇതിനായി കുട്ടികളുടെ പഠന സമയവും അവധിയും എല്ലാം നോക്കി പ്ലാൻ ചെയ്യുന്നവരാണ് മലയാളികൾ. ഇങ്ങനെ പ്ലാനിങ് എല്ലാം ശരിയായി വന്നാലും പലപ്പോഴും നാട്ടിലെത്തുന്നത് പലപ്പോഴും റദ്ദായി പോകുകയും ചെയ്യും.

നാടു വിട്ടാൽ നാടിനോടുള്ള ഗൃഹാതുരതയോടെ നോക്കിക്കാണുന്നവരാണ് പ്രവാസികളെങ്കിലും യുകെയെ സ്‌നേഹിച്ചു തുടങ്ങിയ പുതിയ തലമുറയ്ക്ക് കേരളത്തിലെത്താൻ വലിയ താൽപ്പര്യമില്ല. ഇങ്ങനെ സായിപ്പിനെ കണ്ടാൽ കവാത്തു മറക്കുന്ന മലയാളികൾ ഡാഫ്‌നി അമ്മൂമ്മയുടെ ആവേശഭരിതമായ കഥ തീർച്ചയായും അറിഞ്ഞിരിക്കണം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തോട് തീർത്താൽ തീരാത്ത അഭിനിവേശമാണ് ഈ ബ്രിട്ടീഷുകാരി അമ്മൂമ്മയ്ക്ക്.

ആരെയും വലിച്ചടുപ്പിക്കുന്നതാണ് കേരളത്തിന്റെ ആകർഷകത്വമെന്നു ഡാഫ്‌നി റിച്ചാർഡ്‌സ് പറയുന്നത് സ്വന്തം അനുഭവത്തിൽനിന്നാണ്. കഴിഞ്ഞ പതിനഞ്ചു കൊല്ലത്തിനിടെ 84കാരിയായ ഡാഫ്‌നി കേരളത്തിലെത്തിയത് 25 തവണയാണ് എന്നത് മാത്രം അറിഞ്ഞാൽ മതി ഇവർ ദൈവത്തിന്റെ നാടിനെ എത്രത്തോളം സ്‌നേഹികക്കുന്നുണ്ട് എന്നറിയാൻ 'കേരളം എനിക്ക് മറ്റൊരു ജന്മനാടാണ്. എനിക്ക് ഇന്ത്യയിൽ ഏറ്റവും ഇഷ്ടമുള്ള സംസ്ഥാനവുമെന്ന് ഡാഫ്‌നി മലയാള നാടിനെ കുറിച്ച് പറയുന്നത്.

കൊച്ചിയിലെ വെല്ലിങ്ടൺ ഐലന്റിൽ ബുധനാഴ്ച ആരംഭിച്ച ട്രാവൽ മാർട്ടിൽ പങ്കെടുക്കാനാണ് ഡാഫ്‌നി വീണ്ടും കേരളത്തിലെത്തിയത്. കേരളത്തെ അത്രമേൽ ഇഷ്ടപ്പെടുന്ന ഈ ബ്രിട്ടീഷുകാരി ഇതാദ്യമായാണ് കേരള ട്രാവൽ മാർട്ടിലെത്തുന്നത്. ഓരോ യാത്രയിലും പുതുമകൾ കണ്ടെത്തുന്ന തന്റെ ഇത്തവണത്തെ കണ്ടെത്തൽ കേരള ട്രാവൽ മാർട്ടെന്നും ഡാഫ്‌നി പറഞ്ഞു. ഡാഫ്‌നി റിച്ചാർഡ്‌സ് ആദ്യമായി കേരളത്തിലെത്തുന്നത് 2002ൽ. അന്ന് വയസ് 70. പിന്നെ അതൊരു പതിവായി. എല്ലാ വർഷവും നവംബറിനും ഫെബ്രുവരിക്കുമിടയ്ക്ക് രണ്ടാഴ്ച അവർ ബ്രിട്ടന്റെ തണുപ്പിൽനിന്ന് രക്ഷപ്പെട്ട് കേരളത്തിന്റെ ഊഷ്മളത ആസ്വദിക്കാനെത്തും. കേരളം അങ്ങോളമിങ്ങോളം ചുറ്റിക്കറങ്ങിയാലും ഡാഫ്‌നിക്ക് ഒരു നിർബന്ധമുണ്ട്, യാത്ര അവസാനിക്കുന്നത് ആലപ്പുഴയിലെ മാരാരി ബീച്ചിലായിരിക്കണം. ഇന്നിപ്പോൾ ഡാഫ്‌നി വിനോദസഞ്ചാരത്തിൽ കേരളത്തിന്റെ സ്ഥാനപതി കൂടിയാണ്.

നാട്ടിൽപോയാൽ കേരളത്തെക്കുറിച്ച് സുഹൃത്തുക്കളോടും ബന്ധുക്കളോടുമെല്ലാം വിവരിക്കും. അങ്ങനെ ഡാഫ്‌നിയുടെ അനന്തിരവനും കഴിഞ്ഞ തവണ കേരളം കാണാനെത്തി. യാത്ര ചെയ്യാൻ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം കേരളത്തിലെത്തുമെന്നു പറയുന്ന ഡാഫ്‌നിക്ക് ഗ്രാമങ്ങളിൽ കഴിയാനാണ് താൽപ്പര്യം.

എനിക്ക് കേരളത്തിൽ കാണാൻ എന്തെല്ലാമുണ്ടെന്നോ. കടലോരങ്ങളിൽ തെങ്ങിൻ തോപ്പിന്റെ തണുപ്പ് ആസ്വദിച്ച് വള്ളങ്ങൾ മീനുമായി കരയ്ക്കടുക്കുന്നത് കണ്ടുകൊണ്ട് കിടക്കുന്നതാണ് ഏറ്റവുമിഷ്ടം. പതിവുകാരിയായതുകൊണ്ടുതന്നെ ഞാൻ എല്ലാവർക്കും പരിചയക്കാരിയുമാണ്. അവരുമായി സംസാരിക്കാനും പ്രയാസമില്ല. വിവാഹങ്ങൾക്കും എന്നുവേണ്ട, ചായസൽക്കാരത്തിനും വരെ അവർ എന്നെ ക്ഷണിക്കും ഡാഫ്‌നി വാചാലയാകുന്നു.

ഇന്നിപ്പോൾ ഡാഫ്‌നി വിനോദസഞ്ചാരത്തിൽ കേരളത്തിന്റെ പ്രചാരക കൂടിയാണ്. മറ്റൊന്നു കൊണ്ടല്ല, കേരളത്തിന്റെ പ്രകൃതി ഭംഗിയും സംസ്‌ക്കാരവും അത്രമേൽ അവർക്ക് ഇഷ്ടമാണ്. നാട്ടിൽപോയാൽ കേരളത്തെക്കുറിച്ച് സുഹൃത്തുക്കളോടും ബന്ധുക്കളോടുമെല്ലാം വിവരിക്കും. അങ്ങനെ ഡാഫ്‌നിയുടെ അനന്തിരവനും കഴിഞ്ഞ തവണ കേരളം കാണാനെത്തി. അദ്ദേഹവും കേരളത്തിലേയ്ക്കുള്ള സ്ഥിരംസഞ്ചാരിയാകുമെന്ന് ഡാഫ്‌നിക്ക് ഉറപ്പുണ്ട്.

യാത്ര ചെയ്യാൻ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം താൻ കേരളത്തിലെത്തുമെന്നു പറയുന്ന ഡാഫ്‌നിക്ക് പരമ്പരാഗത രീതിയിൽ കേരളത്തിലെ ഗ്രാമങ്ങളിൽ കഴിയാനാണ് താല്പര്യം. വിനോദ സഞ്ചാരികളുടെ ഈ താല്പര്യത്തിനനുസരിച്ചാണ് കേരള ടൂറിസം ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തിന് രൂപം നൽകിയിരിക്കുന്നത്. ഇത്തവണത്തെ ട്രാവൽമാർട്ടിന്റെ പ്രതിപാദ്യവിഷയങ്ങളിലൊന്നും ഉത്തരവാദിത്ത ടൂറിസമാണ്. സെപ്റ്റംബർ 30 വെള്ളിയാഴ്ചയാണ് ട്രാവൽമാർട്ട് അവസാനിക്കുന്നത്.

ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം സമ്മേളനമായി വളർന്ന് ഒൻപതാം വർഷത്തിലെത്തിനിൽക്കുന്ന കേരള ട്രാവൽ മാർട്ടിൽ നിരവധി ടൂറിസം ഉൽപ്പന്നങ്ങളും പാക്കേജുകളും സേവനങ്ങളും 265 സ്റ്റാളുകളിലായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP