Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രമേശ് ചെന്നിത്തലയ്ക്കു വധഭീഷണി; അന്വേഷണം ഊർജിതമാക്കി പൊലീസ്; സന്ദേശമെത്തിയത് ദുബായിൽ നിന്ന് ഫോണിലും വാട്‌സാപ്പിലും

രമേശ് ചെന്നിത്തലയ്ക്കു വധഭീഷണി; അന്വേഷണം ഊർജിതമാക്കി പൊലീസ്; സന്ദേശമെത്തിയത് ദുബായിൽ നിന്ന് ഫോണിലും വാട്‌സാപ്പിലും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരെ വധഭീഷണി. ദുബായിൽ നിന്നും ഫോൺ വഴിയും വാട്ട്‌സാപ്പ് സന്ദേശവുമായാണ് വധഭീഷണിയുണ്ടായത്. സംഭവത്തെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കു രമേശ് പരാതി നൽകി.

ബുധനാഴ്ച രാത്രി എട്ടോടെയാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക മൊബൈൽ ഫോണിൽ ആദ്യ വിളി എത്തിയത്. 'നിന്റെ തല കാണില്ല' എന്ന മട്ടിലായിരുന്നു സംഭാഷണം. അദ്ദേഹത്തിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാണു ഫോൺ എടുത്തത്. നമ്പർ പരിശോധിച്ചപ്പോൾ ദുബായിൽനിന്നാണെന്നു വ്യക്തമായി.

തുടർന്നു പലവട്ടം വിളിച്ചെങ്കിലും ആ ഫോൺ സ്റ്റാഫിലെ ആരും എടുത്തില്ല. തുടർന്ന് അതേ ഭീഷണി വാട്‌സാപ് സന്ദേശമായി എത്തി. 'ഫോൺ എടുക്കടാ ചെന്നിത്തലേ' എന്ന വാക്കുകളോടെയായിരുന്നു ഭീഷണി. ഇന്നലെ രാവിലെ സന്ദേശത്തിന്റെ പകർപ്പു സഹിതം അദ്ദേഹം ഡിജിപിക്കു പരാതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP