Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയോര മേഖലയിൽ വ്യാജവാറ്റ് കൊഴുക്കുന്നു; മണിയൻപാറ കരയിൽ ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള 70 ലിറ്റർ വാഷ് കണ്ടെടുത്തു

മലയോര മേഖലയിൽ വ്യാജവാറ്റ് കൊഴുക്കുന്നു; മണിയൻപാറ കരയിൽ ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള 70 ലിറ്റർ വാഷ് കണ്ടെടുത്തു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കുട്ടമ്പുഴ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നേര്യമംഗലം മണിയൻ പാറ കരയിൽ ആൾ താമസമില്ലാത്ത കെട്ടിടത്തിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള 70 ലിറ്റർ വാഷ് കണ്ടെടുത്തു .രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫൈസലും പാർട്ടിയും വാഷ് കണ്ടെടുത്തത്.

ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടഞ്ഞ സാഹചര്യം മുതലെടുത്ത് ചാരായം വാറ്റുന്നതിനുള്ള ശ്രമമാണ് എക്‌സൈസ് അധികരുടെ  ഇടപെടൽ മൂലം വിഫലമായത്. മലയോര മേഖലകളിൽ പ്രത്യേകിച്ച് ആദിവാസികളുൾപ്പെടെയുള്ളയാളുകളുടെ ഇടയിൽ വില്പന നടത്തുന്നതിനാവശ്യമായ ചാരായം വാറ്റുന്നതിനുള്ള വാഷാണ് കണ്ടെത്തി നശിപ്പിച്ചത്.

ലോക്ക് ഡൗണിനെ തുടർന്ന് കോതമംഗലത്തെ മലയോര മേഖല കേന്ദ്രീകരിച്ച് ചാരായം വാറ്റ് വർദ്ധിക്കുന്നതിനുള്ള സാദ്ധ്യതയുണ്ടെന്ന് എക്‌സൈസ് ഇന്റലിജൻസിന് വിവരം ലഭിച്ചിച്ചിട്ടുണ്ട്. തുടർന്ന് മലയോര മേഖലകളിലെ പലചരക്കുകടകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ എക്‌സൈസ് നടത്തിവരുന്നുണ്ട്. കൂടാതെ മുൻകുറ്റവാളികളുടെ നീക്കങ്ങളും നിരീക്ഷിച്ചു വരുന്നുണ്ട്.

ലോക് ഡൗൺ കാലയളവിൽ 15 ഓളം വാഷ് കേസുകൾ ഈ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് റെയ്ഡിൽ കുട്ടമ്പുഴ എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എ. ഫൈസൽ, പ്രിവന്റീവ് ഓഫീസർമാരായ സാജൻ പോൾ, , എൻ.എ.മനോജ് (ഇന്റലിജൻസ് എറണാകുളം), സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.കെ.ബിജു, സി.വി.കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP