Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രളയത്തെ തുടർന്ന് വർധിപ്പിച്ച എക്സൈ് ഡ്യൂട്ടി കുറച്ചു; മദ്യത്തിന് വില കുറഞ്ഞു; പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

പ്രളയത്തെ തുടർന്ന് വർധിപ്പിച്ച എക്സൈ് ഡ്യൂട്ടി കുറച്ചു; മദ്യത്തിന് വില കുറഞ്ഞു; പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് അധികവരുമാനം കണ്ടെത്താൻ വർധിപ്പിച്ച മദ്യത്തിന്റെ വില കുറച്ചു. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി പഴയ നിലയിലേക്ക് പുനഃസ്ഥാപിച്ചു. മദ്യത്തിന്റെ എക്സൈ് ഡ്യൂട്ടി 23 ശതമാനത്തിൽ നിന്ന് 27 ശതമാനമാക്കി വർധിപ്പിച്ചതാണ് പിൻവലിച്ചത്.നിരക്ക് കുറച്ച തീരുമാനം ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും.

ളയക്കെടുതി നേരിടുന്നതിനായി പണം കണ്ടെത്താനായി പ്രത്യേക മന്ത്രിസഭായോഗം മദ്യത്തിന്റെ എക്സൈസ് തീരുവ കൂട്ടാൻ തീരുമാനമെടുത്തിരുന്നു. നവംബർ 30 വരെയായിരുന്നു ഈ തീരുമാനത്തിന്റെ കാലാവധി. അത് അവസാനിച്ചതിനെ തുടർന്ന് ശനിഴ്ച തീരുവ കുറഞ്ഞത് പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ ഒന്നാം തീയതി ആയതിനാൽ വിലക്കുറവ് ഞായറാഴ്ചയെ നിലവിൽ വരു.

എക്സൈസ് തീരുവ വർധിപ്പിച്ചതിൽ കൂടി 230 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചിരുന്നത്. പ്രതീക്ഷിച്ച തുക ഏകദേശം സർക്കാർ ഖജനാവിലേക്കെത്തിയെന്നാണ് കണക്കുകൂട്ടൽ. അര ശതമാനം മുതൽ 3.5 ശതമാനം വരെയായിരുന്നു എക്സൈസ് നികുതി വർധിപ്പിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP