Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാരായം വാറ്റ്; യുവമോർച്ച നേതാവ് അറസ്റ്റിൽ; എക്‌സൈസ് സംഘം പിടികൂടിയത് യുവമോർച്ച ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറിയെ; സന്തോഷ് മോഷണവും പ്രകൃതി വിരുദ്ധ പീഡനവും അടക്കം നിരവധി കേസുകളിലെ പ്രതിയെന്നും എക്‌സൈസ്

ചാരായം വാറ്റ്; യുവമോർച്ച നേതാവ് അറസ്റ്റിൽ; എക്‌സൈസ് സംഘം പിടികൂടിയത് യുവമോർച്ച ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറിയെ; സന്തോഷ് മോഷണവും പ്രകൃതി വിരുദ്ധ പീഡനവും അടക്കം നിരവധി കേസുകളിലെ പ്രതിയെന്നും എക്‌സൈസ്

ആർ പീയൂഷ്

തിരുവനന്തപുരം: ചാരായം വാറ്റിയ കേസിൽ യുവമോർച്ചാ നേതാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. യുവമോർച്ച ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി അഴൂർ പെരുങ്ങുഴി ഉദിയറ വീട്ടിൽ കുട്ടാലു എന്ന സന്തോഷിനെ ആണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത് .കൂട്ടാളി വിഗ്‌നേശ്വരനെയും അറസ്റ്റ്‌ചെയ്തു.

രാഷ്ട്രീയം മറയാക്കി കള്ള വാറ്റും മോഷ്ണവും നടത്തി വരികയായിരുന്ന സന്തോഷ് നിരവധികേസുകളിൽ പ്രതിയാണ്. ഇന്ന് കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായ സന്തോഷ് ഇതിന് മുമ്പും നിരവധി കേസുകളിൽ പൊലീസ് പിടിയിലായിട്ടുണ്ട്. കുട്ടികാലം മുതൽ മോഷ്ണം നടത്തി വന്ന ഇയാൾക്കെതിര ബൈക്ക്, കാർ തുടങ്ങിയ വാഹന മോഷണകേസുകളും വിവിധ സ്റ്റേഷനുകളിലുണ്ട്. മോഷ്ടാവ് എന്ന എന്ന ലേബൽ മാറ്റുവാൻ കുറച്ച് വർഷം നാട്ടിൽ നിന്ന മാറി നിൽക്കുകയും വിദേശത്തെയ്ക്ക് പോകുകയുംചെയ്തു.

അവിടെ നിന്ന് തിരിച്ച് നാട്ടിൽ എത്തിയ സന്തോഷ് ബിജെപിയിൽ ചേക്കേറുകയായിരുന്നു. പെരുങ്ങുഴിയിലെ കായലോരങ്ങളിലെ പൊന്തകാടുകൾ മറയാക്കിയായിരുന്നു വാറ്റ്, പകൽ യുവമോർച്ച നേതാവും രാത്രി ചാരായ നിർമ്മാണവുമായി പെരുങ്ങുഴിയിൽ വിലസുകയായിരുന്നു ഈ യുവ നേതാവ്. വാറ്റുന്ന ചാരായം വിവിധസ്ഥലങ്ങളിൽ വിൽപന നടത്തുവൻ രണ്ട് കാറ് നാല് സ്‌കൂട്ടർ എന്നിവ ഉപയോഗിച്ചിരുന്നു.

ഇതിനിടെ കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ അഴൂർ പഞ്ചായത്തിൽ പതിനാറാം വാർഡിൽ മത്സരത്തിന് ഇറങ്ങി തോറ്റ് പിൻവാങ്ങി. വികലാംഗയായ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചതിനും ഒരു കുട്ടിയുടെ കാൽ തല്ലിഒടിച്ചതിനും കേസ് നിലവിലുണ്ട്. നാട്ടിൽ എതിർപ്പ് വർദ്ധിച്ചതോടെ പ്രവർത്തന തട്ടകം രണ്ട്

കീലോമീറ്റർ മാറി ചിലമ്പ എന്ന് പ്രദേശത്താക്കി. ഇവിടെ വിപ്ലവാരിഷ്ടത്തിന്റെ രൂപത്തിലാണ് വാറ്റ് നടത്തിയിരുന്നത്. പ്രദേശത്തെഒരാളുമായി ചേർന്നായിരുന്നു ഇയാൾ ഇത് നടത്തിയിരുന്നത്. എക്സൈസിന്റെ പരിശോധന യിൽ പിടിക്കപ്പെട്ടതിന് ശേഷം ഇത് അവസാനിപ്പിച്ച്
മുരുക്കുംപുഴിയിലേയ്ക്ക മാറി.യുവമോര്ച്ച മണ്ഡലം സെക്രട്ടറി സ്ഥാനമുപയോഗിച്ച് അധികൃതരെ വിരട്ടിയും സ്വാധീനിച്ചും മുരുക്കുംപുഴിയിൽകള്ളവാറ്റ് നടത്തുന്നതിനിടെയാണ് പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP