Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇ ശ്രീധരനു പിന്നാലെ ധനവകുപ്പിന്റെ നിർദ്ദേശം സർക്കാരും തള്ളി; ലൈറ്റ് മെട്രോ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തം വേണ്ടെന്ന് തീരുമാനം; മെട്രോമാന്റെ നിലപാടിന് സർക്കാരിന്റെ അംഗീകാരം

ഇ ശ്രീധരനു പിന്നാലെ ധനവകുപ്പിന്റെ നിർദ്ദേശം സർക്കാരും തള്ളി; ലൈറ്റ് മെട്രോ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തം വേണ്ടെന്ന് തീരുമാനം; മെട്രോമാന്റെ നിലപാടിന് സർക്കാരിന്റെ അംഗീകാരം

തിരുവനന്തപുരം: ഒടുവിൽ ലൈറ്റ് മെട്രോ പൊതുമേഖലയിൽ തന്നെ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന ധനവകുപ്പിന്റെ നിർദ്ദേശം തള്ളിയാണ് സർക്കാരിന്റെ തീരുമാനം.

പദ്ധതിയുടെ നടത്തിപ്പ് ഡി.എം.ആർ.സിയെ ഏൽപ്പിക്കാനും ചുമതല മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന് നൽകാനും സംസ്ഥാന സർക്കാരും ഡി.എം.ആർ.സിയും തമ്മിൽ ധാരണയിലെത്തി.

ലൈറ്റ് മെട്രോ പദ്ധതിയുടെ നടത്തിപ്പിനെ ചൊല്ലി സർക്കാരും ഇ ശ്രീധരനും തമ്മിലുള്ള തർക്കത്തിന് ഇതോടെ പരിഹാരമാകും. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ആസൂത്രണം ചെയ്യുന്ന ലൈറ്റ് മെട്രോ പദ്ധതികൾക്ക് സ്വകാര്യ പങ്കാളിത്തം ഉപകാരപ്രദമല്ലെന്ന നിലപാടിൽ തന്നെ ഇ ശ്രീധരൻ ഉറച്ചു നിന്നതോടെയാണ് സർക്കാർ വഴങ്ങിയത്.

തന്റെ നിലപാട് എല്ലാവർക്കും അറിയാവുന്നതാണെന്നും അത് ആവർത്തിക്കേണ്ടതില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ലൈറ്റ് മെട്രോ വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി രണ്ടാം വട്ടവും ചർച്ച നടത്താൻ എത്തിയപ്പോഴാണ് ശ്രീധരൻ നിലപാട് ആവർത്തിച്ചത്.

പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ വേണമെന്നായിരുന്നു ധനവകുപ്പിന്റെ നിർദ്ദേശം. എന്നാൽ പൂർണമായും കേന്ദ്ര സംസ്ഥാന സർക്കാർ സംരംഭമായി പദ്ധതി നടപ്പാക്കണമെന്ന നിലപാടിൽ പദ്ധതിയുടെ ഉപദേഷ്ടാവായ ഇ ശ്രീധരൻ ഉറച്ചുനിന്നു. തർക്കം കാരണം പദ്ധതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വീണ്ടും ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയത്.

ധനമന്ത്രിയുടെ അനുമതിയോടെ വകുപ്പ് തയ്യാറാക്കിയ കത്തിൽ ഡിഎംആർസിയെ ഒഴിവാക്കി കേരളത്തിലെ ഏജൻസികളെ തന്നെ മെട്രോ പദ്ധതി ഏൽപ്പിക്കണമെന്നാണ് ആവശ്യം. പിപിപി മാതൃകയിൽ മെട്രോ പദ്ധതി നടപ്പാക്കിയാൽ ലൈൻ ദീർഘിപ്പിക്കൽ, യാത്രാ നിരക്ക് എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ സ്വകാര്യ കമ്പനിയുടെ കുത്തകയാകും. ഏക്കറുകണക്കിന് സ്ഥലം സ്വകാര്യ കമ്പനിക്ക് കൈമാറേണ്ടിയും വരും. സർക്കാർ മേഖലയിൽ പദ്ധതി നടപ്പാക്കാമെന്നിരിക്കെ അതിന് ശ്രമിക്കാതെ പിപിപി മാതൃക എന്ന പിടിവാശി അംഗീകരിക്കാനാകില്ലെന്നാണ് ഡിഎംആർസി പറഞ്ഞത്.

ഇതിനിടെ 1539.16 കോടിരൂപ ചെലവിൽ ഭൂമി ഏറ്റെടുക്കൽ, സ്‌റ്റേഷൻ, ബോഗി നിർമ്മാണമടക്കമുള്ള ജോലികൾ സർക്കാർ ചെയ്യണമെന്ന നിലപാട് വ്യക്തമാക്കി ധനവകുപ്പ് കുറിപ്പിറക്കിയിരുന്നു. സിഗ്‌നലിങ് ഉൾപ്പെടെയുള്ള മറ്റ് ജോലികൾക്ക് 2204.28 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്നതായും ഇതിന് പിപിപി മാതൃക സ്വീകരിക്കണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP