Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാലാം ക്ലാസുകാരി  തൂങ്ങിമരിച്ച നിലയിൽ; മരണപ്പെട്ടത് വാളയാർ അട്ടപ്പള്ളം എ യു പി സ്‌കൂൾ വിദ്യാർത്ഥിനി; മരണത്തിൽ ദുരൂഹതയെന്ന് ആരോപണം

നാലാം ക്ലാസുകാരി  തൂങ്ങിമരിച്ച നിലയിൽ; മരണപ്പെട്ടത് വാളയാർ അട്ടപ്പള്ളം എ യു പി സ്‌കൂൾ വിദ്യാർത്ഥിനി; മരണത്തിൽ ദുരൂഹതയെന്ന് ആരോപണം

പാലക്കാട് : നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാളയാറിനടുത്ത് അട്ടപ്പള്ളം എയുപി സ്‌കൂളിലെ വിദ്യാർത്ഥിനി ശരണ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനടുത്ത് തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഒന്നരമാസം മുൻപ് ശരണ്യയുടെ സഹോദരിയെ ഇതേ സ്ഥലത്തിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി.

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോർട്ടം നടത്തിയ ശേഷമേ മരണ കാരണം വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു. വീട്ടിനടുത്തുള്ള മരത്തിലാണ് മൃതദേഹം കണ്ടത്. വീട്ടിൽ ആരുമില്ലാത്തപ്പോഴാണ് സംഭവം നടന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP