Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പുഴ സായിയിലെ ആത്മഹത്യാ ശ്രമത്തിലെ വിവാദമടങ്ങും മുമ്പ് തിരുവനനന്തപുരം എൽഎൻസിപി ഹോസ്റ്റലിലും കായികതാരത്തിന്റെ ആത്മഹത്യാ ശ്രമം; ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് ചിറയിൻകീഴ് സ്വദേശിയായ അത്‌ലറ്റ്

ആലപ്പുഴ സായിയിലെ ആത്മഹത്യാ ശ്രമത്തിലെ വിവാദമടങ്ങും മുമ്പ് തിരുവനനന്തപുരം എൽഎൻസിപി ഹോസ്റ്റലിലും കായികതാരത്തിന്റെ ആത്മഹത്യാ ശ്രമം; ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് ചിറയിൻകീഴ് സ്വദേശിയായ അത്‌ലറ്റ്

തിരുവനന്തപുരം: ആലപ്പുഴ സായിയിൽ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തു എന്നാരോപിച്ച് പെൺകുട്ടികൾ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും അതിൽ ഒരാൾ മരണമടയുകയും ചെയ്ത സംഭവത്തെ തുടർന്നുള്ള വിവാദങ്ങൾ അടങ്ങും മുമ്പ് തിരുവനന്തപുരത്തും കായികാരത്തിന്റെ ആത്മഹത്യാ ശ്രമം. കാര്യവട്ടം എൽ.എൻ.സി.പി.ഇ ഹോസ്റ്റലിലെ കായികതാരമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അത്‌ലറ്റിക് താരമായ ചിറയിൻകീഴ് അഴൂർ സ്വദേശി നിധിൻ(18) ആണ് ഇന്ന് രാവിലെ മൂന്നരയോടെ ഇടതുകൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സഹപാഠികളും ഹോസ്റ്റൽ അധികൃതരും ചേർന്ന് നിധിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.

തനിക്കും ഒപ്പം താമസിക്കുന്നവർക്കുമായി സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്നതിനായി നിധിൻ മുന്നിട്ടിറങ്ങുകയും ഇതിനായി എല്ലാവരിൽ നിന്നും ആവശ്യമായ തുക വാങ്ങുകയും ചെയ്തു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും സാധനങ്ങൾ വാങ്ങിക്കാതിരുന്നതിനെ തുടർന്ന് മറ്റ് താരങ്ങൾ നിധിനെ ചോദ്യം ചെയ്തതായി പറയപ്പെടുന്നു. സംഭവം കോച്ച് അറിയുകയും നിധിനെ പ്രിൻസിപ്പലിന്റെ മുന്നിൽ ഹാജരാക്കുകയും ചെയ്തു. ഈ മനോവിഷമത്തിലാണ് നിധിൻ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

നിധിന് ശുശ്രൂഷ നൽകിയ ശേഷം മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം ലഭ്യമാക്കാൻ ഡോക്ടർമാർ പറഞ്ഞെങ്കിലും കോളേജ് അധികൃതർ തിരികെ ഹോസ്റ്റലിലേക്ക് കൊണ്ടു പോവുകയായിരുന്നു. ആലപ്പുഴ സായി കേന്ദ്രത്തിലെ ആത്മഹത്യാശ്രമം വിവാദമായിരിക്കുന്നതു കൊണ്ട് എൽ.എൻ.സി.പി.ഇയിലെ സംഭവം ഒതുക്കി തീർക്കാൻ ശ്രമം തുടങ്ങിയതായും ആരോപണമുയർന്നിട്ടുണ്ട്.

കഴിഞ്ഞമാസം ആറിന് വൈകിട്ടാണ് ആലപ്പുഴ പുന്നമടയിലെ സായി കേന്ദ്രത്തിൽ തുഴച്ചിൽ താരങ്ങളായ ആര്യാട് പനയ്ക്കൽ ചെമ്പത്തറ വീട്ടിൽ രാമഭദ്രന്റെ മകൾ അപർണ(17) ,തത്തംപള്ളി കൊളുത്താടിൽ വീട്ടിൽ റെജിയുടെ മകൾ ശില്പ(17),ദേശീയ ഗെയിംസ് തുഴച്ചിലിൽ കയാക്കിംഗിൽ ടീമിനത്തിൽ സ്വർണം നേടിയ ചേർത്തല കടക്കരപ്പള്ളി പെരുമുറ്റത്ത് റേക്കബിന്റെ മകൾ ട്രീസ ജേക്കബ്(17), കുട്ടനാട് മാമ്പുഴക്കരി മായക്കാട്ടുചിറ വീട്ടിൽ സന്തോഷിന്റെ മകൾ സബിത(17) എന്നിവർ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിൽ അപർണ അടുത്ത ദിവസം മരണമടഞ്ഞിരുന്നു. ഈ സംഭവത്തിൽ െ്രെകംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. സീനിയർ വിദ്യാർത്ഥികളുടെ റാംഗിങ് മൂലമാണ് ആത്മഹത്യാ ശ്രമമെന്നായിരുന്നു മരിച്ച അപർണ്ണയുടെ ബന്ധുക്കൾ ആരോപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP