Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎമ്മിന്റെ നേതൃത്വത്തിൽ കൊയ്ത്തുൽസവത്തിൽ സംബന്ധിച്ചത് ജനപ്രതിനിധികൾ ഉൾപ്പെടെ; ഇരുന്നൂറോളം പേർ ഒത്തുകൂടിയതിന് കാഴ്‌ച്ചക്കാരായി പൊലീസും

സിപിഎമ്മിന്റെ നേതൃത്വത്തിൽ കൊയ്ത്തുൽസവത്തിൽ സംബന്ധിച്ചത് ജനപ്രതിനിധികൾ ഉൾപ്പെടെ; ഇരുന്നൂറോളം പേർ ഒത്തുകൂടിയതിന് കാഴ്‌ച്ചക്കാരായി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ലോക്ഡൗൺ ലംഘിച്ച് സിപിഎമ്മിന്റെ കൊയ്ത്തുൽസവം. കാഴ്‌ച്ചക്കാരായി പൊലീസുകാരും. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പോരുവഴി മലനടയിലാണ് സംഭവം. 200 ഓളം സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ ചേർന്നാണ് മലനടയിൽ നെൽക്കൃഷി വിളവെടുപ്പ് ഉത്സവം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റും ത്രിതല പഞ്ചായത്തംഗങ്ങളും നേതാക്കളും ആൾക്കൂട്ടത്തിനൊപ്പം ചേർന്നതോടെ പൊലീസ് കാഴ്ചക്കാരായി. പോരുവഴി പഞ്ചായത്തിന്റെ തരിശ് രഹിത പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയ മലനട വീട്ടിനാൽ ഏലായിൽ രാവിലെ 11 നാണ് സംഭവം.

ഡിവൈഎഫ്‌ഐ പോരുവഴി പടിഞ്ഞാറ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വനിതാ പ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളിൽ സംഘടിച്ചെത്തിയത്. കിണർ കുഴിക്കാൻ 2 തൊഴിലാളികളെ നിർത്തിയ സമീപവാസിയായ വീട്ടുടമയ്ക്ക് പൊലീസ് കഴിഞ്ഞ ദിവസം 10,000 രൂപ പിഴയിട്ടിരുന്നു. എന്നാൽ ജനപ്രതിനിധികളുടെ നേതൃത്വത്തിലുണ്ടായ ആൾക്കൂട്ടത്തെ പറ്റിയുള്ള പരാതികളോട് പൊലീസ് മുഖം തിരിച്ചു എന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP