Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയന്തി ജനത സിഗ്നൽ തെറ്റിച്ചു പാഞ്ഞു; തലനാരിഴയ്ക്ക് ഒഴിവായതു വൻ ദുരന്തം; രണ്ട് ലോക്കോ പൈലറ്റുമാർക്ക് സസ്‌പെൻഷൻ

ജയന്തി ജനത സിഗ്നൽ തെറ്റിച്ചു പാഞ്ഞു; തലനാരിഴയ്ക്ക് ഒഴിവായതു വൻ ദുരന്തം; രണ്ട് ലോക്കോ പൈലറ്റുമാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: സിഗ്നൽ തെറ്റിച്ച് ട്രെയിൻ ഓടിച്ച സംഭവത്തിൽ രണ്ട് ലോക്കോ പൈലറ്റുമാർക്ക് സസ്‌പെൻഷൻ. കന്യാകുമാരി-മുംബൈ ജയന്തി ജനതാ എക്സ്‌പ്രസാണ് സിഗ്‌നൽ ഭേദിച്ച് ട്രാക്കിലൂടെ ഓടിയത്.

ഇന്നുരാവിലെ കൊച്ചുവേളി റെയിൽവെ സ്‌റ്റേഷനിലാണ് സംഭവം. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.

തിരുവനന്തപുരത്തുനിന്ന് 9.50ന് പുറപ്പെട്ട ട്രെയിൻ കൊച്ചുവേളി സ്‌റ്റേഷനിലെ ചുവന്ന സിഗ്‌നൽ മറികടക്കുകയായിരുന്നു. കൊല്ലം ഭാഗത്തു നിന്നു വന്ന മറ്റൊരു ട്രെയിനിനായി ജയന്തി ജനതയ്ക്ക് ചുവന്ന സിഗ്‌നൽ നൽകിയിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെയാണ് ട്രെയിൻ മുന്നോട്ട് കുതിച്ചത്.

പിന്നീട് നിർത്തിയ ട്രെയിൻ പ്രശ്‌നങ്ങൾ പരിഹരിച്ച് ഒരു മണിക്കൂറിനു ശേഷമാണ് യാത്ര പുറപ്പെട്ടത്. സംഭവത്തിന്റെ പേരിൽ ലോക്കോ പൈലറ്റിനെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെയുമാണ് സസ്‌പെൻഡു ചെയ്തത്. ഡിവിഷണൽ എൻജിനിയർ ഓപ്പറേഷൻസാണ് നടപടി എടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP