Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളിക്കൂട്ടുകാരി അവസാന നിമിഷം നിശ്ചയിച്ച കല്യാണത്തിൽ നിന്ന് പിന്മാറി; സങ്കടം സഹിക്കാതെ യുവാവ് വീടിന് സമീപം കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു; ലോകേഷിന്റെ മരണത്തിൽ ഞെട്ടി നാട്ടുകാർ

കളിക്കൂട്ടുകാരി അവസാന നിമിഷം നിശ്ചയിച്ച കല്യാണത്തിൽ നിന്ന് പിന്മാറി; സങ്കടം സഹിക്കാതെ യുവാവ് വീടിന് സമീപം കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു; ലോകേഷിന്റെ മരണത്തിൽ ഞെട്ടി നാട്ടുകാർ

ബദിയടുക്ക: കുഞ്ഞുനാളുമുതൽ ഒരുമിച്ച് കളിച്ച് വളർന്ന കളിക്കൂട്ടുകാരി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയ വിഷമത്തിൽ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു. കാസർഗോഡ് ബദിയടുക്കയിലായിരുന്നു നാടിനെ നടുക്കിയ മരണം സംഭവിച്ചത്.

ഏറെ ആഗ്രഹിച്ചായിരുന്നു ലോകേഷ് വിവാഹത്തിന് തയ്യാറായത്. ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ച് വളർന്ന പെൺകുട്ടിയുമായുള്ള കല്ല്യാണം മൂന്നാഴ്ച മുമ്പായിരുന്നു നിശ്ചയിച്ചത്. 2018 ആഗസ്റ്റിൽ കല്ല്യാണം നടത്താനായിരുന്നു തീരുമാനം. യുവാവിന്റെ വീടിനടുത്തായിരുന്നു പ്രതിശ്രുത വധുവും കുടുംബവും താമസിച്ചിരുന്നത്.

എന്നാൽ കുറച്ചു നാളുകൾക്കു മുമ്പ് ഇവർ കുടുംബത്തോടൊപ്പം മറ്റൊരിടത്തേയ്ക്കു മാറി. ഇതിനു പിന്നാലെ വിവാഹത്തിൽ നിന്നു പിന്മാറുകയാണ് എന്നു പെണ്ണിന്റെ വീട്ടുകാർ ലോകേഷിന്റെ മാതാപിതാക്കളായിരുന്ന ചെന്നിയപ്പയേയും ശശികലയേയും അറിയിക്കുകയായിരുന്നു.
ഇത് അറിയിച്ചപ്പോൾ മുതൽ വലിയ വിഷമത്തിലായിരുന്നു ലോകേഷ്. പിന്നീട് യുവാവ് വീടിന്റെ സമീപത്തുള്ള മരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. ലോകേഷിന്റെ ആത്മഹത്യയിൽ ഞെട്ടിയിരിക്കുകയാണ് കുടുംബക്കാരും സുഹൃത്തുക്കളും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP