Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോറി സമരത്തിനിടയിൽ പ്രതിഷേധക്കാരുടെ കല്ലേറിൽ ക്ലീനർ മരിച്ച സംഭവം; ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ ഭരണകൂടത്തിനുമെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ; ഇരയ്ക്ക് ചികിത്സ ലഭ്യമാക്കിയ കാര്യം പരിശോധിക്കാനും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോറി സമരത്തിനിടെ വാളയാർ ചെക്ക് പോസ്റ്റിൽ പ്രതിഷേധക്കാരുടെ കല്ലേറിൽ ലോറി ക്ലീനർ മരിച്ച സംഭവത്തിൽ നടപടി സ്വീകരിച്ച് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ ഭരണകൂടത്തിനും കമ്മീഷൻ നോട്ടീസ് അയച്ചു.മരിച്ച മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയ്ക്കു സംഭവത്തിനു ശേഷം വിദഗ്ധ ചികിത്സ ലഭ്യമാക്കിയോ എന്ന കാര്യം പരിശോധിച്ചു പാലക്കാട് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകണമെന്നാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയേയാണ് കമ്മിഷൻ നടപടി സ്വീകരിച്ചത്.

ബാഷയുടെ ആശ്രിതർക്ക് അടിയന്തര നഷ്ടപരിഹാരം നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദവിവരം ജില്ലാ കലക്ടർ കമ്മിഷനെ അറിയിക്കണം. മരണത്തിന് ഉത്തരവാദികളായവരെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സ്വീകരിച്ച മാർഗങ്ങൾ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിലുണ്ടാകണമെന്നും കമ്മിഷൻ നിർദേശിച്ചു.റിപ്പോർട്ടുകൾ മൂന്നാഴ്ചയ്ക്കകം ലഭ്യമാക്കണം. കേസ് പാലക്കാട് സിറ്റിങ്ങിൽ പരിഗണിക്കും.

ഇന്നു പുലർച്ചെ മൂന്നിനായിരുന്നു സംഭവം. കല്ലേറിൽ ലോറിഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് മുതൽ പച്ചക്കറി ലോറികൾ തടയുമെന്ന് സമരക്കാർ അറിയിച്ചിരുന്നു. ലോറി തടയാൻ ശ്രമിക്കുന്നതിനിടെ സമരക്കാരും ലോറി ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇതേ തുടർന്ന് സമരക്കാർ ലോറികൾക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ ലോറിയുടെ ചില്ല് തകർന്ന് പരുക്കേറ്റാണ് മുബാറക് മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP