Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആ എട്ടുകോടി അഗ്നിയിൽ എരിഞ്ഞു പോയോ? കുതിരാനിൽ നിന്നും എടുത്ത ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ട കായംകുളകാരന് അവകാശിയെ കിട്ടിയില്ലെന്ന് കേൾക്കുമ്പോൾ നെഞ്ചിടിപ്പ്

ആ എട്ടുകോടി അഗ്നിയിൽ എരിഞ്ഞു പോയോ? കുതിരാനിൽ നിന്നും എടുത്ത ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ട കായംകുളകാരന് അവകാശിയെ കിട്ടിയില്ലെന്ന് കേൾക്കുമ്പോൾ നെഞ്ചിടിപ്പ്

കായംകുളം : ഓണം ബമ്പറിന് ഇനിയും അവകാശി എത്തിയിട്ടില്ല. ഇത് കേൾക്കുമ്പോൾ നെഞ്ചിടിക്കുന്നത് കായംകുളംകാരന്റേതാണ്. താനെടുത്ത ലോട്ടറിയാണോ ഒന്നാം സമ്മാനത്തിന് അർഹമായത് എന്ന സംശയത്തിലാണ് കായംകുളം കൊയ്‌പ്പള്ളികാരായ്മ ശരണ്യ ഭവനിൽ വിശാൽ.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് വിശാൽ വാങ്ങിയത് തൃശൂരിൽ നിന്നുതന്നെ. അതും കുതിരാനിൽ സമ്മാനാർഹമായ ടിക്കറ്റ് വിറ്റയാളിൽ നിന്ന്. സമ്മാനാർഹമായ ടിക്കറ്റുമായി ഇതുവരെ ആരും എത്തിയിട്ടുമില്ല. ലോട്ടറി ടിക്കറ്റ് മകൻ കളിപ്പാട്ടമാക്കാതിരിക്കാൻ തൃശൂരിൽ നിന്ന് എത്തിയ ഉടനെ പഴയ ലാവ മൊബൈൽ ഫോണിന്റെ കവറിൽ ഒളിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് വീടാകെ വൃത്തിയാക്കുമ്പോൾ വിശാൽ വീട്ടിലുണ്ടായിരുന്നില്ല. പഴയ ഫോൺ കവർ ചവറ്റുകുട്ടയിൽ വീണു. അത് തീയിടുകയും ചെയ്തു. അതിനുള്ളിൽ എട്ട് കോടിയുടെ സൗഭാഗ്യം ഉണ്ടായിരുന്നോ എന്ന സംശയമാണ് വിശാലിനുള്ളത്.

കഴിഞ്ഞ ഓഗസ്റ്റ് 19 ന് സുഹൃത്ത് അവിനാശിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് കൂട്ടുകാരുമൊത്ത് സ്വന്തം കാറിൽ തൃശൂരിലെത്തിയത്. തൃശൂർ പാലക്കാട് റോഡിൽ കുതിരാൻ ക്ഷേത്രത്തിന് മുന്നിൽ പഴം വാങ്ങാൻ നിറുത്തിയപ്പോൾ ജോൺസൺ ആൻഡ് ജോൺസൺ ഏജൻസിയിലെ ചില്ലറ വില്പനക്കാരനായ സന്തോഷിൽ നിന്ന് ടിക്കറ്റ് വാങ്ങി. സീരിയൽ നമ്പർ നോക്കിയപ്പോൾ ടി.സി തൃശൂരായതു കൊണ്ടാണോ ടി.സി സീരിയൽ നമ്പരായതെന്ന് സന്തോഷിനോട് കുശലം പറഞ്ഞു.

തൃശൂർ ഭാഗത്തെ ടിക്കറ്റുകൾക്കാണ് ഭാഗ്യം കനിയുന്നതെന്ന് മറുപടി. സമ്മാനാർഹമായ ടിക്കറ്റ് വിറ്റ സന്തോഷിനെ കഴിഞ്ഞ ദിവസം ടി.വിയിൽ കണ്ടപ്പോഴാണ് വിശാൽ ലോട്ടറിയുടെ കാര്യം ഓർത്തത്. പിന്നെ തെരച്ചിലായി. ഫോൺ കവറിൽ ടിക്കറ്റ് സൂക്ഷിച്ച കാര്യം അവസാനമാണ് ഓർത്തത്. അപ്പോഴേക്കും എല്ലാം ഒരുപിടി ചാരമായി മാറിക്കഴിഞ്ഞിരുന്നു. ദുബായിൽ നിന്ന് ആറ് മാസം മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യ സോജ ദുബായിൽ നഴ്‌സാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP