Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

65 ലക്ഷം ലോട്ടറിയടിച്ച ചങ്ങനാശ്ശേരിയിലെ ഇതര സംസ്ഥാന തൊഴിലാളിക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ പിടിവാശി മൂലം പണം നഷ്ടമാകുമോ? ലോട്ടറി അടിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും റെസിഡന്റ് സർട്ടിഫിക്കറ്റ് നൽകാൻ മടിച്ച് ഉദ്യോഗസ്ഥൻ; പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിട്ടും വഴങ്ങാത്ത പിടിവാശി അസൂയമൂലമോ?

65 ലക്ഷം ലോട്ടറിയടിച്ച ചങ്ങനാശ്ശേരിയിലെ ഇതര സംസ്ഥാന തൊഴിലാളിക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ പിടിവാശി മൂലം പണം നഷ്ടമാകുമോ? ലോട്ടറി അടിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും റെസിഡന്റ് സർട്ടിഫിക്കറ്റ് നൽകാൻ മടിച്ച് ഉദ്യോഗസ്ഥൻ; പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിട്ടും വഴങ്ങാത്ത പിടിവാശി അസൂയമൂലമോ?

ചങ്ങനാശേരി: ലോട്ടറി അടിച്ച സമ്മാന തുകയായ 65 ലക്ഷം രൂപ വാങ്ങാൻ കഴിയാതെ ആസാം സ്വദേശി. റെസിഡന്റ്‌സ് സർട്ടിഫിക്കേറ്റ് നൽകാൻ പഞ്ചായത്ത് സെക്രട്ടറി വിസമ്മതിച്ചതോടെയാണ് ഈ അവസ്ഥയുണ്ടായത്.

കുറിച്ചി ഔട്ട്‌പോസ്റ്റിൽ ഐറിൻ റബർ മാറ്റ് നിർമ്മാണ ഫാക്ടറിയിലെ ജീവനക്കാരനും ആസാം ലക്ഷ്മിപൂർ ജൂഗി ചുംബാര സ്വദേശിയുമായ ബോലിൻ ഗോഗോയിക്കാണ് ഈ ദുർഗതി. മൂന്നുമാസം മുൻപാണ് ആസാം സ്വദേശി സമ്മാനർഹമായ ആർ.സി. 365683 എന്ന നമ്പരിലുള്ള കേരള സർക്കാരിന്റെ പൗർണ്ണമി ലോട്ടറി ടിക്കറ്റ് കുറിച്ചി ഔട്ടോപോസ്റ്റിലെ ലോട്ടറി കടയിൽനിന്നും വാങ്ങിയത്. കഴിഞ്ഞ ജൂൺ 26ന് നടന്ന നടന്ന നറുക്കെടുപ്പിൽ ഇയാൾ എടുത്ത ലോട്ടറി ടിക്കറ്റിന് ലഭിച്ചത്. സമ്മാനർഹമായ ടിക്കറ്റ് കുറിച്ചി ഫെഡറൽ ബാങ്ക് വഴി കേരള ലോട്ടറി ഓഫീസിൽ സമർപ്പിച്ചു.

ഇതരസംസ്ഥാന തൊഴിലാളിയായതിനാൽ കേരളത്തിൽ താമസിക്കുന്നുവെന്നു ബോധ്യപ്പെടുത്താൻ ഇപ്പോൾ താമസിക്കുന്ന വീട്ടുടമസ്ഥൻ മുഖാന്തിരം താമസിക്കുന്നിടത്ത് റെസിഡന്റ്‌സ് സർട്ടിഫിക്കേറ്റ് ലോട്ടറി ഓഫീസിൽ ഹാജരാകണമെന്നു സംസ്ഥാന ലോട്ടറി ഓഫീസിൽ അറിയിച്ചു. ഇതോടെയാണ് കഷ്ടകാലം തുടങ്ങിയത്. കുറിച്ചിയിൽ ആസാം സ്വദേശി താമസിക്കുന്ന വീട്ടുടമ ഇയാൾ കഴിഞ്ഞ ഒന്നരവർഷമായി തന്റെ റബർ ഫാക്ടറിയിലെ ജീവനക്കാരനാണെന്നും ഫാക്ടറിയിൽ തന്നെ താമസിച്ചുവരികയാണെന്നും കാണിച്ച് റെസിഡന്റ്‌സ് സർട്ടിഫിക്കേറ്റിനുള്ള അപേക്ഷ നൽകിയെങ്കിലും റെസിഡന്റ്‌സ് സർട്ടിഫിക്കേറ്റ് നിഷേധിക്കുകയായിരുന്നു.

മൂന്നുമാസമായി നിരന്തരം കയറിയിറങ്ങിയിട്ടും സർട്ടിഫിക്കേറ്റ് ലഭിക്കാതെ വന്നതോടെ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഐ(എം). ചങ്ങനാശേരി ഏരിയ കമ്മിറ്റിയംഗവുമായ കെ.ഡി. സുഗതനും ഗ്രാമപഞ്ചായത്തംഗം ബിജു തോമസും പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചെങ്കിലും റെസിഡന്റ്‌സ് സർട്ടിഫിക്കേറ്റ് നൽകാൻ വിസമ്മതിച്ചു. കേരളത്തിലെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിലെ ആസാം സ്വദേശിക്കു റെസിഡന്റ്‌സ് സർട്ടിഫിക്കേറ്റ് നൽകാൻ കഴിയൂവെന്നാണ് സെക്രട്ടറി പറയുന്നത്. മാത്രവുമല്ല അപേക്ഷയിന്മേൽ പരിശോധന നടത്തുവാനും സെക്രട്ടറി തയ്യാറായില്ല. അന്യസംസ്ഥാന തൊഴിലാളിക്ക് സമ്മാനത്തുക കിട്ടാതിരിക്കാൻ ബോധപൂർവ്വമാണ് ഇത് ചെയ്യുന്നതെന്നാണ് വിമർശനം.

പാൻകാർഡ്, ആസാം സർക്കാരിന്റെ ഡ്രൈവിങ് ലൈസൻസ്, ആസാം പിന്നോക്ക വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് എന്നിവ നൽകിയിട്ടും പഞ്ചായത്ത് സെക്രട്ടറി അതു പരിശോധിക്കാൻ തയ്യാറാകുന്നില്ല. ഇതെല്ലാം വ്യാജ രേഖകളാണെന്നു ആരോപിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP