Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെയ്ക്കാട് പണിക്കിടെ എത്തിയ ഏജന്റിനോട് വാങ്ങിയ ലോട്ടറി ഒരു കോടിയുടെ ഭാഗ്യമെന്ന് അറിഞ്ഞതും മെയ്ക്കാട് പണിക്കിടെ; ഇരുട്ടി വെളുക്കും മുമ്പ് വയലാറിൽ കോടീശ്വരനായത് കെട്ടിട നിർമ്മാണ തൊഴിലാളി

മെയ്ക്കാട് പണിക്കിടെ എത്തിയ ഏജന്റിനോട് വാങ്ങിയ ലോട്ടറി ഒരു കോടിയുടെ ഭാഗ്യമെന്ന് അറിഞ്ഞതും മെയ്ക്കാട് പണിക്കിടെ; ഇരുട്ടി വെളുക്കും മുമ്പ് വയലാറിൽ കോടീശ്വരനായത് കെട്ടിട നിർമ്മാണ തൊഴിലാളി

ആലപ്പുഴ: കെട്ടിടനിർമ്മാണത്തൊഴിലാളിയെ തേടി ഒരു കോടിയുടെ ഭാഗ്യദേവത എത്തി. പണിസ്ഥലത്ത് എത്തിയ ലോട്ടറി വിൽപനക്കാരനിൽ നിന്നാണു സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. ലോട്ടറിയുടെ ഫലം അറിഞ്ഞതും കെട്ടിടനിർമ്മാണം നടക്കുന്ന വീട്ടിലെ പത്രത്തിൽനിന്നാണ്.

അങ്ങനെ വയലാർ വേലിക്കകത്ത് വി.കെ.സുനിൽ (48) കോടീശ്വരനായി. സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. വയലാർ രക്തസാക്ഷി മണ്ഡപത്തിനു സമീപത്തെ വീട്ടിൽ കോൺക്രീറ്റ് പണി നടക്കുന്നതിനിടെയാണു കോടീശ്വരനായ വിവരം സുനിൽ അറിഞ്ഞത്. ജോലി പൂർത്തിയാക്കിയ ശേഷം കാവിൽ സഹകരണ ബാങ്കിൽ ടിക്കറ്റ് ഏൽപിച്ചു. പുന്നപ്രവയലാർ സ്വാതന്ത്ര്യ സമരസേനാനി പരേതനായ വി.കെ.കരുണാകരൻ മേസ്തിരിയുടെ മകനാണു സുനിൽ.

സിപിഐ വയലാർ എംഎൻ സ്മാരക ശാഖയുടെ സെക്രട്ടറിയാണ്. പതിവായി ലോട്ടറി എടുക്കാറുണ്ട്. സമ്മാനമായി ലഭിക്കുന്ന തുകയിൽനിന്നു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മായിത്തറയിലെ സർക്കാർ വയോധികസദനത്തിനും അനാഥമന്ദിരത്തിനും സംഭാവന നൽകുമെന്നു സുനിൽ പറഞ്ഞു. ഗംഗയാണു ഭാര്യ. സ്‌കൂൾ വിദ്യാർത്ഥികളായ സച്ചിൻ, സാന്ത്വന എന്നിവരാണു മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP