Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ലോട്ടറി വിൽപ്പനക്കാർക്ക് സൗജന്യ കൂപ്പൺ ഇന്ന് മുതൽ; ലഭിക്കുക 100 ടിക്കറ്റ് വാങ്ങുന്നതിനുള്ള 3,500 രൂപയുടെ ധനസഹായം

ലോട്ടറി വിൽപ്പനക്കാർക്ക് സൗജന്യ കൂപ്പൺ ഇന്ന് മുതൽ; ലഭിക്കുക 100 ടിക്കറ്റ് വാങ്ങുന്നതിനുള്ള 3,500 രൂപയുടെ ധനസഹായം

സ്വന്തം ലേഖകൻ

തിരുവനന്തപുരം. ലോക്ഡൗൺ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ലോട്ടറി വിതരണക്കാർക്കുള്ള സൗജന്യ കൂപ്പൺ ഇന്ന് മുതൽ. 100 ടിക്കറ്റ് വാങ്ങുന്നതിനുള്ള 3,500 രൂപയുടെ ധനസഹായമാണ് കൂപ്പൺ രൂപത്തിൽ ലഭിക്കുക. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് വഴിയാണ് 3,500 രൂപയുടെ കൂപ്പൺ നൽകുക. ക്ഷേമനിധി അംഗങ്ങളായ അര ലക്ഷം പേർക്കും 2500 പെൻഷൻകാർക്കും ആനുകൂല്യം ലഭിക്കും. പെൻഷൻകാർക്കു 2,000 രൂപയുടെ കൂപ്പൺ ആണു നൽകുക.

തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ സേന വൊളന്റിയർമാർ വഴി ലോട്ടറി തൊഴിലാളികളുടെ വീടുകളിൽ നേരിട്ടു കൂപ്പൺ എത്തിക്കും. ഒപ്പം ഒരു ജോടി മാസ്‌ക്കും ഒരു കുപ്പി സാനിറ്റൈസറും നൽകും. കൂപ്പൺ ഉപയോഗിച്ചു ലോട്ടറി ഓഫിസിൽ നിന്നോ ഏജന്റുമാരിൽ നിന്നോ ടിക്കറ്റ് വാങ്ങാം. ക്ഷേമനിധിയിൽ അംശദായം അടയ്ക്കാതെ കുടിശിക വന്ന് അംഗത്വം നഷ്ടപ്പെട്ടവർക്ക് അംഗത്വം പുതുക്കാം.

5 വർഷം വരെ കുടിശിക വന്ന് അംഗത്വം നഷ്ടപ്പെട്ടവർക്ക് ജൂൺ 30 വരെ അംഗത്വം പുനഃസ്ഥാപിക്കാം. ഇവർക്കും 3,500 രൂപയുടെ കൂപ്പൺ ലഭിക്കുമെന്നു ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ.ജയപ്രകാശ് അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP