Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാലു കോടിയുടെ വിഷു ബംബർ അടിച്ചത് ആറ്റിങ്ങലിലെ റിട്ട. ഹെഡ്‌മാസ്റ്റർ റസലുദ്ദീന്; എല്ലാവരും ഭാഗ്യവാനെ തപ്പി നടന്നപ്പോൾ ആരോടും പറയാതെ ടിക്കറ്റ് ബാങ്കിലേൽപ്പിച്ചു; ലോട്ടറി തുക കൊണ്ട് ആദ്യം മകളുടെ വിവാഹം നടത്തിയ കടം തീർക്കുമെന്ന് ഭാഗ്യവാൻ

നാലു കോടിയുടെ വിഷു ബംബർ അടിച്ചത് ആറ്റിങ്ങലിലെ റിട്ട. ഹെഡ്‌മാസ്റ്റർ റസലുദ്ദീന്; എല്ലാവരും ഭാഗ്യവാനെ തപ്പി നടന്നപ്പോൾ ആരോടും പറയാതെ ടിക്കറ്റ് ബാങ്കിലേൽപ്പിച്ചു; ലോട്ടറി തുക കൊണ്ട് ആദ്യം മകളുടെ വിവാഹം നടത്തിയ കടം തീർക്കുമെന്ന് ഭാഗ്യവാൻ

ആറ്റിങ്ങൽ: കേരള സംസ്ഥാന ലോട്ടറിയുടെ വിഷു ബംബർ ജേതാവിനെ തിരിച്ചറിഞ്ഞു. റിട്ട. ഹെഡ്‌മാസ്റ്ററായ ആറ്റിങ്ങൽ അവനഞ്ചേരി എകെജി നഗർ ഷെറിൽ വില്ലയിൽ എം. റസലുദ്ദീൻ(70) ആണ് നാലു കോടി രൂപയുടെ ഭാഗ്യത്തിന് അർഹനായിരിക്കുന്നത്. എസ്ബി 215845 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം കിട്ടിയത്.

ആറ്റിങ്ങൽ അമർ ആശുപത്രി റോഡിൽ ലോട്ടറിക്കച്ചവടം നടത്തുന്ന ചിറയിൽകീഴ് ആനത്തലവട്ടം പട്ടത്താനംവീട്ടിൽ ശശികുമാറിൽനിന്നുമാണ് ടിക്കറ്റ് എടുത്തത്. ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസിയുടെ ചിറയിൻകീഴ് വലിയകടയിലുള്ള കേന്ദ്രത്തിൽനിന്ന് ടിക്കറ്റെടുത്താണ് ശശികുമാർ കച്ചവടം നടത്തുന്ത്.

24നായിരുന്നു നറുക്കെടുപ്പ്. എന്നാൽ ആർക്കാണ് സമ്മാനം ലഭിച്ചതെന്നു മാത്രം വ്യക്തമായിരുന്നില്ല. എല്ലാവരും ഭാഗ്യവാനെ തെരക്കി നടന്നപ്പോൾ റസലുദ്ദീൻ ഒന്നാം സമ്മാനം കിട്ടിയ കാര്യം ആരെയും അറിയിച്ചില്ല.

ടിക്കറ്റ് വെള്ളിയാഴ്ച കാനറ ബാങ്കിന്റെ ആറ്റിങ്ങൽ ശാഖയിൽ ഏൽപ്പിച്ചു. വൈകിട്ട് നടപടികൾ പൂർത്തിയായശേഷം ബാങ്ക് മാനേജർ ഭഗവതി ലോട്ടറി ഏജൻസിയിൽ വിവരം അറിയിച്ചപ്പോഴാണ് ഭാഗ്യവാനെ പുറം ലോകം അറിഞ്ഞത്.

വെൺപകൽ ഗവ. എൽപി സ്‌കൂളിൽനിന്ന് 2001ലാണ് റസലുദ്ദീൻ വിരമിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കാറില്ല. വല്ലപ്പോഴും എടുക്കുന്ന ലോട്ടറികളിൽ 500 രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പെൻഷൻ മാത്രമാണ് റസലുദ്ദീന്റെ ഉപജീവനമാർഗം. മകളുടെ വിവാഹം നടത്തിയതിലുള്ള കടം വീട്ടാൻ ലോട്ടറി തുക ഉപയോഗിക്കാനാണ് ഇപ്പോൾ തീരുമാനം. ഷാനിഫയാണ് റസലുദ്ദീന്റെ ഭാര്യ. മകൻ ഷെറിൽ ഗൾഫിൽ ജോലി ചെയ്യുന്നു. മകൾ സിമി.

സമ്മാനാർഹമായ ടിക്കറ്റ് വിറ്റതിന് ഏജൻസി കമ്മീഷനായി 40 ലക്ഷം രൂപ ലഭിക്കും. ഇതിൽ നികുതി അടച്ചശേഷമുള്ള തുക ടിക്കറ്റ് വിറ്റ ശശികുമാറിന് നല്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP